കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

163 കോടി ബിജെപിക്ക്, 10.5 കോടി കോണ്‍ഗ്രസിന്; ഗുജറാത്ത് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്ത്

Google Oneindia Malayalam News

അഹമ്മദാബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷമായി തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയുള്ള രാഷ്ട്രീയ ഫണ്ടിംഗിനെക്കുറിച്ചുള്ള അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് പുറത്ത്. ആകെ സംഭാവനയുടെ 94 ശതമാനവും നേടിയത് ബി ജെ പിയാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 2018 മാര്‍ച്ച് മുതല്‍ 2022 ഒക്ടോബര്‍ വരെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് 174 കോടി രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ടെന്നും അതില്‍ ബി ജെ പിയുടെ വിഹിതം 163 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടികയില്‍ രണ്ടാമത് കോണ്‍ഗ്രസാണുള്ളത്. ഈ കാലയളവില്‍ കോണ്‍ഗ്രസ് 10.5 കോടിയാണ് സംഭാവനയായി സ്വീകരിച്ചിട്ടുള്ളത്. തൊട്ടുപിന്നിലുള്ള ആം ആദ്മി പാര്‍ട്ടി 32 ലക്ഷം രൂപ സംഭാവനയായി സ്വീകരിച്ചു. മറ്റ് പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് 20 ലക്ഷം രൂപയും സംഭാവനയായി സ്വീകരിച്ചു. 1571 സംഭാവനകളില്‍ ബി ജെ പി സ്വീകരിച്ചത് 1519 എണ്ണമാണ്. ദേശീയതലത്തില്‍ 2017-18 മുതല്‍ വാങ്ങിയ എല്ലാ ഇലക്ടറല്‍ ബോണ്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗവും ബിജെപിക്ക് ലഭിച്ചിട്ടുണ്ട്.

india

343 കോടി രൂപയുടെ 595 ബോണ്ടുകള്‍ വാങ്ങിയതായി എസ് ബി ഐയുടെ ഗാന്ധിനഗര്‍ ബ്രാഞ്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ വിവരാവകാശ ചോദ്യത്തിന് മറുപടിയായി നല്‍കി. ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ - 87.5 കോടി രൂപയുടെ 137 എണ്ണമാണ്. ഇത് 2019 ഏപ്രിലില്‍ വാങ്ങിയതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച മൊത്തം കോര്‍പ്പറേറ്റ് സംഭാവനകളില്‍ (4,014.58 കോടി രൂപ) 4% അല്ലെങ്കില്‍ 174 കോടി രൂപ ഗുജറാത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഗുജറാത്ത്് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. 182 സീറ്റുകളിലേക്ക് മത്സരം നടക്കുന്ന സംസ്ഥാനത്ത് 1621 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇവരില്‍ 139 സ്ത്രീകള്‍ മാത്രമാണുള്ളത്. ബി ജെ പി, കോണ്‍ഗ്രസ്, ആം ആദ്മി എന്നീ പാര്‍ട്ടികള്‍ക്ക് വേണ്ടി 38 സ്ത്രീകളാണ് മത്സര രംഗത്തുള്ളത്. 56 സ്ത്രീകള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്.

217ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 1826 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അതില്‍ 126 പേര്‍ സ്ത്രീകളായിരുന്നു. കഴിഞ്ഞ തവണ ജയിച്ച 9 വനിത എം എല്‍ എമാര്‍ക്ക് മാത്രമാണ് ബി ജെ പി സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. കോണ്‍ഗ്രസ് രണ്ട് പേരെ മാത്രമാണ് വീണ്ടും പരിഗണിച്ചത്.

English summary
163 crores for BJP, 10.5 crores for Congress; Gujarat Electoral Bond Information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X