രണ്ടാം ദിനത്തില്‍ വാക്സിന് സ്വീകരിച്ചത് 17000 പേര്; കേരളത്തില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഇല്ല
ദില്ലി: ഇന്ത്യയുടെ കൊറോണ വൈറസ് വാക്സിനേഷൻ വിതരണത്തിന്റെ രണ്ടാം ദിനത്തിൽ ആറ് സംസ്ഥാനങ്ങളിലെ 553 കേന്ദ്രങ്ങളിലെ 17,000 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, കർണാടക, കേരളം, മണിപ്പൂർ, തമിഴ്നാട് എന്നിവയാണ് ഇന്ന് പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയത്. ശനിയാഴ്ച ഇന്ത്യയിലുടനീളം 3,006 കേന്ദ്രങ്ങലിലായി 1.91 ലക്ഷം പേര്‍ക്ക് വാക്സിനേഷൻ നൽകിയിരുന്നു. മറ്റ് രോഗങ്ങൾക്കുള്ള രോഗപ്രതിരോധ ഷെഡ്യൂളുകളുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നത് കൊണ്ടാണ് സംസ്ഥാനങ്ങളുടെ എണ്ണം കുറയുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പതിവ് ആരോഗ്യ സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കുന്നതിനായി ആഴ്ചയിൽ നാല് ദിവസങ്ങളിൽ കോവിഡ് വാക്സിനേഷൻ വിതരണം ആസൂത്രണം ചെയ്യാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഞായറാഴ്ച ആയതിനാൽ ആറ് സംസ്ഥാനങ്ങൾ മാത്രമാണ് വാക്സിനേഷൻ വിതരരണം നടത്തിയതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. മനോഹര്‍ അഗ്നാനി പറഞ്ഞു. ഭൂരിഭാഗം സംസ്ഥാനങ്ങളും ആഴ്ചയിൽ നാല് ദിവസത്തിൽ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ പദ്ധതിയിട്ടിരുന്നതായി സർക്കാർ പറഞ്ഞു.

അതേസമയം, വിതരണത്തിന് ഉപയോഗിക്കുന്ന വാക്സിനുകളിലൊന്നിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കോവാക്സിനെ കുറിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ സംശയങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്നത്. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും അടിയന്തിര ഉപയോഗത്തിനായ് അനുമതി നല്‍കുകയായിരുന്നു. ഘട്ടം 1, II ട്രയൽ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
അതേസമയം, ആദ്യദിനത്തില്‍ കേരളത്തില്‍ വാക്സിന് സ്വീകരിച്ച ആര്‍ക്കും പാര്‍ശ്വഫങ്ങള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ആദ്യ ദിനത്തില്‍ 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് വാക്സിന് സ്വീകരിച്ചത്. കേരളത്തില്‍ തുടര്‍ച്ചയായി കൊവിഡ് വാക്സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്സിനേഷന് തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications