Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പോൺസറായ 45കാരി ലൈംഗികമായി പീഡിപ്പിച്ചെന്ന് മലയാളിയായ 17കാരന്റെ പരാതി! അവിടെയെല്ലാം സ്പർശിക്കും...

ചെന്നൈയിൽ ഡബ്ബിങ് സ്റ്റുഡിയോ നടത്തുന്ന മലയാളി ദമ്പതികൾ മൂന്ന് വർഷം മുൻപാണ് 17കാരനെ ചെന്നൈയിലേക്ക് കൊണ്ടുവന്നത്.

ചെന്നൈ: മലയാളിയായ 17 വയസുകാരനെ 45 വയസുകാരിയായ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ പീഡനം സഹിക്കവയ്യാതെ 17കാരൻ തന്നെയാണ് ചെന്നൈയിലെ ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ പരാതി നൽകിയത്.

demo

പ്ലസ് വൺ വിദ്യാർത്ഥിയായ ആൺകുട്ടിയെ സ്പോൺസർ ചെയ്തിരിക്കുന്ന ഭർതൃമതിയായ യുവതി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ചെന്നൈയിൽ ഡബ്ബിങ് സ്റ്റുഡിയോ നടത്തുന്ന മലയാളി ദമ്പതികൾ മൂന്ന് വർഷം മുൻപാണ് 17കാരനെ ചെന്നൈയിലേക്ക് കൊണ്ടുവന്നത്. ഇവന്റെ പഠനവും ചെലവുകളും നോക്കിനടത്തിയിരുന്നതും ദമ്പതികളായിരുന്നു.

 ചെന്നൈയിലേക്ക്...

ചെന്നൈയിലേക്ക്...

മൂന്ന് വർഷം മുൻപ് കേരളത്തിലെ ഒരു പരിപാടിക്കിടെയാണ് സ്കൂൾ വിദ്യാർത്ഥിയായ ആൺകുട്ടിയെ ദമ്പതികൾ പരിചയപ്പെടുന്നത്. കേരളത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചുവളർന്ന കുട്ടിയുടെ ബുദ്ധിമുട്ടും സാമ്പത്തികപ്രയാസവും കണ്ട് കുട്ടിയെ സ്പോൺസർ ചെയ്യാമെന്ന് ദമ്പതികൾ സമ്മതിച്ചു. തുടർന്ന് ഡബ്ബിങ് സ്റ്റുഡിയോ ഉടമയായ 45കാരിയും ഭർത്താവും ആൺകുട്ടിയെ ചെന്നൈയിലേക്ക് കൊണ്ടുവന്നു. പിന്നീട് ചെന്നൈയിലെ സ്കൂളിലായിരുന്നു കുട്ടിയുടെ പഠനം.

 ചെറിയ ജോലികൾ...

ചെറിയ ജോലികൾ...

ചെന്നൈയിലെ സ്കൂളിൽ പഠനത്തിന് അവസരമൊരുക്കിയ ദമ്പതികൾ സ്വന്തം വീട്ടിൽ തന്നെയാണ് പയ്യനെ താമസിപ്പിച്ചത്. ഡബ്ബിങ് സ്റ്റുഡിയോയിൽ ചെറിയ ജോലികൾ ചെയ്യാനും അവസരം നൽകി. ഇങ്ങനെ ജോലി എടുക്കുന്നതിന് ചെറിയ പ്രതിഫലവും നൽകിയിരുന്നു. എന്നാൽ അടുത്തിടെയായി രണ്ട് കുട്ടികളുടെ അമ്മയും തന്റെ മുതലാളിയുമായ യുവതി തന്നോട് അശ്ലീലപരമായ രീതിയിൽ ഇടപെട്ടുവെന്നാണ് 17വയസുകാരന്റെ പരാതി.

അവിടെയെല്ലാം സ്പർശിക്കും...

അവിടെയെല്ലാം സ്പർശിക്കും...

45 വയസുകാരിയായ യുവതി തനിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നതായും, വീട്ടിലും സ്റ്റുഡിയോയിലും വച്ച് തന്റെ ദേഹത്ത് മോശമായ രീതിയിൽ സ്പർശിച്ചിരുന്നതായും 17കാരന്റെ പരാതിയിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിൽ മോശമായ രീതിയിലാണ് അവർ സ്പർശിച്ചിരുന്നത്. പിന്നീട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ തന്നെ ക്ഷണിച്ചു. എന്നാൽ താൻ യുവതിയുടെ ക്ഷണം നിരസിച്ചു. ഇതിനുശേഷമാണ് തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്.

താങ്ങാൻ വയ്യ...

താങ്ങാൻ വയ്യ...

ലൈംഗികമായി പീഡിപ്പിച്ച ശേഷം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും 17കാരൻ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. തന്റെ അലമാരയിൽ കോണ്ടത്തിന്റെ പെട്ടികൾ വച്ചുള്ള ചിത്രം പ്രചരിപ്പിച്ചാണ് അപമാനിക്കാൻ ശ്രമിച്ചത്. ഇവരുടെ പരിചയത്തിലുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കിടയിലാണ് ഈ ചിത്രം പ്രചരിപ്പിച്ചത്. ഒടുവിൽ പീഡനം സഹിക്കാൻ വയ്യാതെ കേരളത്തിലുള്ള അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇതിനുശേഷമാണ് ചെന്നൈയിലെ പോലീസിൽ പരാതി നൽകിയത്.

 സിബിസിഐഡിക്ക്...

സിബിസിഐഡിക്ക്...

ഏപ്രിൽ 17നാണ് അമ്മയും 17 വയസുള്ള മകനും 45കാരിക്കെതിരെ വിർഗുമ്പാക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിനുശേഷം ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും പരാതി നൽകി. ആൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത ചൈൽഡ് വെൽഫയർ കമ്മിറ്റി പരാതി തമിഴ്നാട് സിബിസിഐഡി വിഭാഗത്തിന് കൈമാറി. ഇതിനുപുറമേ ചിത്രം പ്രചരിപ്പിച്ചതിനെതിരെ അമ്മയും മകനും തമിഴ്നാട് സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

 മോശമായി പെരുമാറി...

മോശമായി പെരുമാറി...

എന്നാൽ 17കാരന്റെ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നായിരുന്നു സ്റ്റുഡിയോ ഉടമകളായ ദമ്പതികളുടെ പ്രതികരണം. അവനെ ഏറ്റെടുത്തതും ചെന്നൈയിൽ കൊണ്ടുവന്ന് പഠിപ്പിച്ചതും അവന്റെ കഷ്ടപ്പാടുകൾ കണ്ടിട്ടായിരുന്നു. എന്നാൽ വീട്ടിലെ വേലക്കാരിയോട് അവൻ പലതവണ മോശമായി പെരുമാറിയിരുന്നു. ഒരിക്കൽ വീട്ടുവേലക്കാരി ഇക്കാര്യത്തെക്കുറിച്ച് തങ്ങളോട് പരാതിപ്പെട്ടു. തുടർന്ന് 17കാരനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചതായും, അവനെ ശാസിച്ചതായും യുവതിയുടെ ഭർത്താവ് പറഞ്ഞു.

പോലീസിൽ...

പോലീസിൽ...

വീട്ടുവേലക്കാരി പരാതിപ്പെട്ടതിനെ തുടർന്നാണ് അവന്റെ അലമാര പരിശോധിച്ചത്. കുറെ പണക്കെട്ടുകളും നിരവധി കോണ്ടങ്ങളുമാണ് അലമാരയിൽ നിന്ന് കണ്ടെടുത്തത്. ഇതിനുപിന്നാലെ 17കാരനെതിരെ പോലീസിൽ പരാതി നൽകിയിരുന്നതായും ദമ്പതികൾ പറഞ്ഞു. ദമ്പതികളുടെയും 17കാരന്റെയും പരാതികൾ ലഭിച്ചതായി വിർഗുമ്പാക്കം പോലീസും സ്ഥിരീകരിച്ചു. അതേസമയം, കേസിലെ അന്വേഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+