Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 1752 പുതിയ കേസുകള്‍, 37 മരണം; ആകെ രോഗബാധിതര്‍ 23452

ദില്ലി: രാജ്യത്ത് ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ ശക്തമായി തുടരുമ്പോഴും ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്നു. ഇന്ന് മാത്രം ഇന്ത്യയില്‍ ഇന്ന് മാത്രം 1752 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23452 ആയി. രോഗം സ്ഥിരീകരിക്കുന്നതുപോലെ പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ദ്ധനവ് രാജ്യത്തുണ്ടാവുന്നുണ്ട്. എന്നാല്‍ ഇവയില്‍ മുന്നിട്ടുനില്‍ക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ദില്ലിയുമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ദില്ലിയും മുന്നില്‍ എത്തുന്നത്. ആഗോളതലത്തില്‍ കൊറോണ രോഗമുക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ നിരക്ക് 27.35 ശതമാനമാണ്. ഇന്ത്യയിലെ ഇന്നത്തെ കൊറോണ കേസുകളുടെ കണക്ക് ഇങ്ങനെയാണ്

24 മണിക്കൂറില്‍

24 മണിക്കൂറില്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1752 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് 24 മണിക്കൂറില്‍ ഇത്രയധികം പേര്‍ക്ക് രോഗം ബാധിക്കുന്നത്. കൂടാതെ ഇന്ന് 37 പേരാണ് രാജ്യത്ത് മരിച്ചത് ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ണ്ണം 723 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് കണക്കുകള്‍ പുറത്തുവിട്ടത്.

രോഗം മുക്തിയിലും വര്‍ദ്ധന

രോഗം മുക്തിയിലും വര്‍ദ്ധന

രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. രാജ്യത്ത് ഇതുവരെ 4748 പേരുടെ രോഗമാണ് ഭേദമായിരിക്കുന്നത്. ആഗോളതലത്തില്‍ കൊറോണ രോഗമുക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ നിരക്ക് 27.35 ശതമാനമാണ്. എന്നാല്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, എന്നീ സംസ്ഥാനങ്ങളിലാണ് രോഗമുക്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

കൊറോണയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഗുണം ചെയ്‌തെന്ന് നീതി ആയോഗ് മെമ്പര്‍ ഡോ വികെ പോള്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ടാണ് ഇന്ത്യയില്‍ കേസുകള്‍ ഇരട്ടിയായെനെ എന്ന് അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ കൃത്യ സമയത്ത് പ്രഖ്യാപിച്ചതുകൊണ്ടാണ് ഇന്ത്യയിലെ കൊറോണ കേസുകള്‍ ഇപ്പോള്‍ 23000 എത്തിനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്

തമിഴ്നാട്

തമിഴ്നാട്ടില്‍ 1629 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 752രോഗികള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗമുക്തി ശതമാനത്തിലും തമിഴ്നാട് വളരെ മുന്നിലാണ്. 40 ശതമാനമാണ് തമിഴ്നാട്ടിലെ രോഗമുക്തിനിരക്ക്. ഇതുവരെ 20 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം രണ്ട് പേര്‍ മരിച്ചു. 752 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 911 പേരാണ് ഇപ്പോള്‍ വിവിധ ആശുപ്തികളില്‍ ചികിത്സയില്‍ കഴിയുന്നത്.

കേരളം

കേരളം

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്.സംസ്ഥാനത്ത് 15 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 5 പേരുടേയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും കൊല്ലം ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 331 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 116 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

80 ജില്ലകള്‍

80 ജില്ലകള്‍

രാജ്യത്ത് 80 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങളുടെയും ഭരണകൂടത്തിന്റെയും കൂട്ടായ പരിശ്രമത്താല്‍ രോഗവ്യാപന ശൃംഖല തകര്‍ക്കപ്പെടുന്നു. ഗ്രീന്‍ സോണായി തുടരുന്ന ജില്ലകളെ അതുപോലെ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും മറ്റ് ജില്ലകളെ ഈ കാറ്റഗറിയിലേക്ക് ചേര്‍ക്കണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+