ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു
ബറൂച്ച്: ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു. ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ കൊവിഡ് ആശുപത്രിയിലാണ് സംഭവം. തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്നാണ് നിഗമനം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ദുരന്തം. 50 ഓളം കൊവിഡ് രോഗികള്‍ ഇവിടെ ചികിത്സയിയുണ്ടായിരുന്നു. തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് മറ്റ് രോഗികളെ ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്.
തീപിടുത്തവും പുകയും മൂലം കോവിഡ് -19 വാര്‍ഡിലെ 12 രോഗികള്‍ മരിച്ചുവെന്ന് ബറൂച്ചിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു. എന്നാല്‍ ആറ് രോഗികളുടെ മരണത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിരുന്നു. അഗ്നിശമന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് 50 ഓളം രോഗികളെ രക്ഷപ്പെടുത്തി.
അതേ സമയം, കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4, 02,351 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications