മുംബൈയില്‍ തിക്കിലും തിരക്കിലും 18 മരണം
മുംബൈ: ദാവൂദി ബോഹ്‌റ വിഭാഗം നേതാവ് സെയ്‌ന മുഹമ്മദ് ബുര്‍ഹനുദിന്റെ സംസ്‌കാര ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ചു 45 പേര്‍ക്ക് പരിക്ക്. മുംബൈയിലെ മലബാര്‍ ഹില്ലിലാണ് സംഭവം.
ബുര്‍ഹാന്റെ മൃതദേഹം കാണാന്‍ വേണ്ടി പുലര്‍ച്ചെ 1.30 ന് മലബാര്‍ ഹില്ലില്‍ എത്തിയവരാണ് പെട്ടന്നുണ്ടായ തിരക്കിനിടയില്‍പ്പെട്ട് മരിച്ചത്. തിരക്കിനിടയാക്കിയത് എന്താണെന്ന് അറിയില്ലെന്ന് മുംബൈ പോലീസും ബി എം സി ദുരിത നിവാരണ കേന്ദ്രവും അറിയിച്ചു.
വെള്ളിയാഴ്‌ച്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വന്തം വസതിയായ സൈഫി മഹലില്‍വച്ച് ബുര്‍ഹാന്‍ നിര്യാതനായത്.102 വയസായിരുന്നു. ഷിയാ വിഭാഗത്തില്‍പ്പെട്ട ദാവൂദി ബൊഹ്‌റാ സമൂഹത്തിന്റെ ആത്മീയ നേത്രൃസ്ഥാനത്ത് അരനൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബുര്‍ഹാന്‍. മൃതദേഹം ശനിയാഴ്‌ച ദക്ഷിണ മുംബൈയിലെ ബെഹന്ദി ബസാറില്‍ സംസ്‌കരിക്കും.



Click it and Unblock the Notifications