കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുര്‍ആന്‍ പഠിപ്പിക്കാന്‍ മുസ്ലിമാവണമെന്നില്ല, ഈ പെണ്‍കുട്ടി നല്‍കുന്ന പാഠം ഇങ്ങനെ...

  • By Sandra
Google Oneindia Malayalam News

ആഗ്ര: ഉത്തര്‍പ്രദേശിലെ തുറന്ന ക്ലാസ് മുറികളിലിരുന്ന് ഒരു പെണ്‍കുട്ടി ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കേള്‍ക്കാം. മുസ്ലിം അല്ലാതിരുന്നിട്ടും ഖുര്‍ആന്‍ സ്വായത്തമാക്കി മുസ്ലിം കുട്ടികള്‍ക്ക് ഖുര്‍ആന്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് 18 കാരിയായ പൂജ കുശ് വാഹ. ആഗ്രയിലെ സഞ്ജയ് നഗര്‍ കോളനിയില്‍ വൈകിട്ട് ക്ഷേത്രത്തിന് സമീപത്താണ് ഖുര്‍ആന്‍ പഠന ക്ലാസ്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പൂജയുടെ ക്ലാസില്‍ 35ഓളം മുസ്ലിം കുട്ടികള്‍ക്കാണുള്ളത്.

പഠിക്കാന്‍ അത്രയൊന്നും എളുപ്പമല്ലാത്ത അറബി ഭാഷയും അറബി ഉച്ചാരണവും സ്വായത്തമാക്കിയ പൂജയുടെ കഴിവില്‍ മതിപ്പുള്ളവരാണ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍. ഒരു ഹിന്ദു പെണ്‍കുട്ടി ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ഇവരും കാണുന്നത്. സംഗീത ബിഗം എന്ന ഒരു യുവതി നടത്തിയിരുന്ന ഖുര്‍ആന്‍ ക്ലാസില്‍ നിന്നായിരുന്നു പൂജ അറബി പഠിക്കാനാരംഭിച്ചത്. സംഗീത നടത്തിയിരുന്ന ഖുര്‍ആന്‍ ക്ലാസുകള്‍ അവസാനിപ്പിച്ചതോടെ പൂജയോട് ക്ലാസുകള്‍ തുടരാന്‍ ആവശ്യപ്പെട്ടതാണ് ഈ പതിനെട്ടുകാരിയെ ഖുര്‍ആന്‍ അധ്യാപനത്തിലെത്തിച്ചത്.

quran

പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് പൂജ ക്ലാസുകള്‍ നല്‍കുന്നത്. വീട്ടില്‍ നടത്തിയിരുന്ന ക്ലാസ് കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതോടെ അടുത്ത ക്ഷേത്രത്തിലെ അധികാരികളാണ് ക്ഷേത്രത്തിന്റെ ചുറ്റവട്ടം ഖുര്‍ആന്‍ ക്ലാസുകള്‍ക്കായി വിട്ടുനല്‍കിയത്. ബിരുദധാരിയായ പൂജയുടെ സഹോദരിയും പ്രദേശത്തെ കുട്ടികള്‍ക്ക് ഹിന്ദിയും ഭഗവത് ഗീതയും പഠിപ്പിക്കുന്നുണ്ട്.

English summary
18-year-old Hindu girl teaches Quran to Muslim kids in UP. Plus two student Pooja Kushwaha teaches Quran for muslim students in a temple premises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X