Get Updates
Get notified of breaking news, exclusive insights, and must-see stories!

19കാരിയെ റേപ്പ് ചെയ്തു, പലതവണ വിറ്റു

ഭോപ്പാല്‍: ഒരു വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും നിരവധി തവണ ലൈംഗിക വേഴ്ചക്കായി വില്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഭോപ്പാലിലെ ശിവപുരി ജില്ലയിലാണ് സംഭവം.

2012 നവംബര്‍ 13 ന് ഭോജ്പുരിലെ ബന്ധുവീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. അമ്മക്ക് സുഖമില്ല, ഉടന്‍ വീട്ടിലേക്ക് തിരിക്കണമെന്ന് പറഞ്ഞു പെണ്‍കുട്ടിയുടെഗ്രാമത്തിലെ രണ്ട് ചെറുപ്പക്കാര്‍-ബബ്ലുവും പാശിറാമും- എത്തി. ഇവരോടൊപ്പം തിരിച്ച പെണ്‍കുട്ടി പക്ഷേ വീട്ടില്‍ തിരിച്ചെത്തിയില്ല.

Bhopal Map

ആളൊഴിഞ്ഞ ഒരു സ്ഥലത്ത് വച്ച് രണ്ട് പേരും പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. പിന്നീട് ആരും അറിയാതെ ഒരു വീട്ടില്‍ പാര്‍പ്പിച്ചു. ഇടക്കിടെ മറ്റ് പലര്‍ക്കും ലൈംഗിക വേഴ്ചക്കായി പെണ്‍കുട്ടിയെ കൈമാറി. ഒരു സ്ത്രീയുടെ സഹായത്തോടെയായിരുന്നു ഇതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

2013 സെപ്റ്റംബര്‍ 20 നാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ബബ്ലുവും പാശിറാമും പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തുപോയ നേരത്ത് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ഭോജ്പൂരിലെ ബന്ധുവീട്ടിലെത്തി ഉണ്ടായ കാര്യങ്ങള്‍ അവരെ അറിയിച്ചു. ഉടന്‍ തന്നെ പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു.

പെണ്‍കുട്ടി പൊഹ്രി ഗ്രാമത്തില്‍ നിന്നുള്ളതാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത ബബ്ലു ഗോസ്വാമിയും പാശിറാമും ഇതേ ഗ്രാമത്തില്‍ തന്നെ ഉള്ളവരാണ്. ഇവരെക്കൂടാതെ ലീല ധാക്കദ്, ലക്ഷ്ണണ്‍ ധാക്കദ്, നരേഷ് ധാക്കദ്, മുകേഷ് ധാക്കദ് വ്രിജേന്ദ്ര ഗുജ്ജാര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+