20 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിലേക്ക് വരും: പാർട്ടി പറഞ്ഞത് ഇത്രമാത്രമെന്ന് ജയപ്രകാശ് റെഡ്ഡി
ഹൈദരാബാദ്: 20 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിൽ ചേരാൻ തയ്യാറാണെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിംഗ് പ്രസിഡൻ്റ് ടി ജയപ്രകാശ് റെഡ്ഡി . എന്നാൽ ഇവരോട് വ്യത്യസ്തമായ സമീപനമാണ് പാർട്ടി സ്വീകരിച്ചത്. കാത്തിരിക്കാനാണ് ഇവർക്ക് നല്‍കിയ നിർദേശം. അതുവരെ അവരോട് ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധേകേന്ദ്രീകരിക്കാന്‍ നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും ജയപ്രകാശ് റെഡ്ഡി പറഞ്ഞു.
കോൺഗ്രസ് സർക്കാർ ഉടൻ വീഴുമെന്നും കെ ചന്ദ്രശേഖർ റാവു വീണ്ടും മുഖ്യമന്ത്രിയാകുമെന്നുമുള്ള ബി ആർ എസ് നേതാക്കളുടെ അവകാശവാദത്തിന് മറുപടിയായി ബി ആർ എസ് നേതാക്കളുടെ ഈ ധാർഷ്ട്യം തുടർന്നാൽ ആ എം എൽ എമാർ കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. കെസിആറിൻ്റെ കുടുംബാംഗങ്ങൾ ശരിക്കും ആശങ്കാകുലരാണെന്നും എം എല്‍ എമാരെ ഒരുമിച്ച് നിർത്താൻ അവർ വലിയ അവകാശ വാദങ്ങള്‍ നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് സർക്കാർ വീഴുമെന്ന അവകാശ വാദങ്ങളിലൂടെ കെടിആറും ഹരീഷ് റാവുവും വ്യവസായികളെയും ബിസിനസ് ഗ്രൂപ്പുകളെയും ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. അധികാരത്തിൽ തിരിച്ചെത്താൻ കഴിയാത്തതിനാൽ തെലങ്കാനയെ നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും ജയപ്രകാശ റെഡ്ഡി വ്യക്തമാക്കി.
"എന്നാൽ കോൺഗ്രസ് ജാഗ്രതയിലാണ്, ബി ആർ എസിന് സ്വന്തം നാണയത്തിൽ എങ്ങനെ മറുപടി നല്‍കണമെന്ന് ഞങ്ങള്‍ക്ക് അറിയാം. 20 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിൽ നിന്നുള്ള സിഗ്നലിനായി കാത്തിരിക്കുകയാണ്. എന്നാല്‍ തല്‍ക്കാലം അവരോട് കാത്തിരിക്കാനായി പറഞ്ഞിരിക്കുകയാണ്" അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ വീഴുമെന്ന് വൈ എസ് ആർ സി പി നേതാവ് വിജയ്സായി റെഡ്ഡി പാർലമെൻ്റിൽ നടത്തിയ പരാമർശത്തിൽ ജഗ്ഗ റെഡ്ഡി ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തും "നിങ്ങൾ കെ സി ആറിൻ്റെയും ബി ജെ പിയുടെയും ബ്രോക്കറാണോ?", അദ്ദേഹം ദേഷ്യത്തോടെ ചോദിച്ചു, സംസ്ഥാനത്ത് വൈ എസ് ആർ സി പിയുടെ ഇടപെടൽ തെലങ്കാനക്കാർ സഹിക്കില്ലെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് നേതാവ് നല്‍കി.
2019ലെ എപി നിയമസഭാ തെരഞ്ഞെടുപ്പിൽ 1,000 കോടി രൂപ തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കികൊണ്ട് കെസിആർ വൈ എസ് ആർ സി പിയെ പിന്തുണച്ചതായും അദ്ദേഹം ആരോപിച്ചു. കെ സി ആറും എപി മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയും ഒരുപോലെയാണ്, അവരുടെ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മിസ്റ്റർ മോദിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഇരുവരും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications