കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസ് വേഗത കൂട്ടി; രാഹുല്‍ എത്തുംമുമ്പ് രൂപരേഖ റെഡി, 15 സമ്മേളനങ്ങള്‍, പഴയ തന്ത്രം

Google Oneindia Malayalam News

ദില്ലി: എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കുകയും കോണ്‍ഗ്രസ് പുറത്താകുകയും ചെയ്തതിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേഗത വര്‍ധിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഉത്തര്‍ പ്രദേശില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഒറ്റയ്ക്ക് തീരുമാനിക്കാന്‍ സാധിച്ചതാണ് കോണ്‍ഗ്രസിന് വേഗത വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങേണ്ടത് എങ്ങനെ എന്ന് കോണ്‍ഗ്രസ് നേതൃ യോഗം ധാരണയിലെത്തി.

രാഹുല്‍ ഗാന്ധിയുടെ 15 മഹാറാലികള്‍ യുപിയുടെ വിവിധ നഗരങ്ങളില്‍ നടക്കും. ഉത്തര്‍ പ്രദേശിലെ മൂന്നായി തിരിച്ചാണ് കോണ്‍ഗ്രസ് പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നത്. പടിഞ്ഞാറന്‍ യുപിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചു. രാഹുല്‍ ഗാന്ധി ഞായറാഴ്ച രാത്രി ദുബായില്‍ നിന്നെത്തും. ഇതോടെ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിക്ക് അന്തിമ രൂപമാകും. ഒരേ സമയം ബിജെപിയെയും എസ്പി-ബിഎസ്പി സഖ്യത്തെയും നേരിടാന്‍ പര്യാപ്തമായ തന്ത്രമാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. വിശദീകരണം ഇങ്ങനെ....

 മതേതര വോട്ടുകള്‍

മതേതര വോട്ടുകള്‍

മതേതര വോട്ടുകള്‍ കേന്ദ്രീകരിക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എത്ര സീറ്റില്‍ മല്‍സരിക്കണം എന്ന കാര്യത്തില്‍ അന്തിമ രൂപമായിട്ടില്ല. 25 സീറ്റില്‍ മല്‍സരിക്കാമെന്ന് ഒരു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ 60 സീറ്റില്‍ മല്‍സരിക്കാമെന്നും അഭിപ്രായം വന്നിട്ടുണ്ട്.

ജയസാധ്യതയുള്ള സീറ്റില്‍

ജയസാധ്യതയുള്ള സീറ്റില്‍

ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. കൂടുതല്‍ സീറ്റില്‍ മല്‍സരിക്കണമെന്ന് വെള്ളി, ശനി ദിവസങ്ങളില്‍ ദില്ലിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ തിരഞ്ഞെടുത്ത, ജയസാധ്യതയുള്ള സീറ്റില്‍ മാത്രം മല്‍സരിച്ചാല്‍ മതിയെന്നാണ് മറ്റൊരു അഭിപ്രായം.

മാറ്റങ്ങള്‍ നിര്‍ദേശിച്ചാല്‍

മാറ്റങ്ങള്‍ നിര്‍ദേശിച്ചാല്‍

രാഹുല്‍ ഗാന്ധി ഞായറാഴ്ച രാത്രി ദുബായില്‍ നിന്നെത്തും. കഴിഞ്ഞ രണ്ടുദിവസങ്ങളായി ചേര്‍ന്ന നേതൃയോഗം തയ്യാറാക്കിയ പ്രചാരണ പദ്ധതി രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിക്കും. അദ്ദേഹം മാറ്റങ്ങള്‍ നിര്‍ദേശിച്ചാല്‍ തിരുത്തുണ്ടാകും. മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം പിന്നീട് പ്രഖ്യാപിക്കാമെന്നാണ് തീരുമാനം.

തീരുമാനം മയപ്പെടുത്തും

തീരുമാനം മയപ്പെടുത്തും

എസ്പി-ബിഎസ്പി സഖ്യം ഒരു പക്ഷേ, തീരുമാനം മയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. അഖിലേഷും മായാവതിയും എടുത്ത തീരുമാനം അന്തിമമാണെന്ന് കരുതുന്നില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞത്. കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തി സഖ്യം വിശാലമാക്കുമെന്നും അദ്ദേഹം കരുതുന്നു.

സമയം കളയേണ്ടതില്ല

സമയം കളയേണ്ടതില്ല

എന്നാല്‍ ഇനി സഖ്യസാധ്യത തിരഞ്ഞ് സമയം കളയേണ്ടതില്ലെന്നാണ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം. യുപിയില്‍ സഖ്യസാധ്യതകള്‍ തേടി ഒട്ടേറെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഗുലാം നബി ആയിരുന്നു. ഗുലാം നബി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ എന്നിവരുള്‍പ്പെടെ ചേര്‍ന്നാണ് ഇപ്പോള്‍ പ്രചാരണ പദ്ധതി തയ്യാറാക്കിയത്.

രാഹുല്‍ ഗാന്ധി 15 മഹാറാലികളില്‍

രാഹുല്‍ ഗാന്ധി 15 മഹാറാലികളില്‍

തയ്യാറാക്കിയ പദ്ധതി പ്രകാരം രാഹുല്‍ ഗാന്ധി 15 മഹാറാലികളില്‍ പ്രസംഗിക്കും. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കുക. കൂടാതെ കര്‍ഷകരെ കൂടെ നിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.

അടുത്ത മാസം

അടുത്ത മാസം

അടുത്ത മാസമാണ് കോണ്‍ഗ്രസ് യുപിയില്‍ പ്രചാരണം തുടങ്ങുക. കര്‍ഷകരുടെ വിഷയമാണ് കോണ്‍ഗ്രസ് യുപിയിലും ഏറ്റെടുക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ വിഷയം ഏറ്റെടുത്ത കോണ്‍ഗ്രസ് തന്ത്രം വിജയകരമായിരുന്നു.

റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി

റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി

യുപിയിലെ ഓരോ മണ്ഡലങ്ങൡ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും വിഷയങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമായും കര്‍ഷകരുടെ വിഷയം തന്നെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ യുപിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ റാലിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഹാപൂര്‍ ജില്ലയില്‍ ആയിരിക്കും

ഹാപൂര്‍ ജില്ലയില്‍ ആയിരിക്കും

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയ മറ്റു സംസ്ഥാനങ്ങളിലെ പദ്ധതി യുപിയിലും കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നാണ് വിവരം. പടിഞ്ഞാറന്‍ യുപിയിലെ ഹാപൂര്‍ ജില്ലയില്‍ ആയിരിക്കും കോണ്‍ഗ്രസിന്റെ ആദ്യ റാലി നടക്കുക. ഇതില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. പിന്നീട് മുറാദാബാദ്, സഹാറന്‍പൂര്‍, ബറേലി എന്നിവിടങ്ങളില്‍ കൂറ്റന്‍ റാലികള്‍ സംഘടിപ്പിക്കും.

 പരമാവധി പൊതുജനങ്ങളെ

പരമാവധി പൊതുജനങ്ങളെ

കോണ്‍ഗ്രസ് റാലികളിലേക്ക് പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിക്കാനാണ് അണികള്‍ക്ക് നല്‍കാന്‍ പോകുന്ന നിര്‍ദേശം. ഇതുവഴി ശക്തി തെളിയിക്കാനും എസ്പി-ബിഎസ്പി സഖ്യത്തെ പ്രതിരോധത്തിലാക്കാനുമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എസ്പി-ബിഎസ്പി സഖ്യം ഇനിയും സഖ്യത്തിന് ശ്രമിച്ചേക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

പ്രമുഖരായ നേതാക്കള്‍

പ്രമുഖരായ നേതാക്കള്‍

മധ്യ യുപി, കിഴക്കന്‍ യുപി എന്നിവടങ്ങളിലെ പ്രചാരണങ്ങള്‍ക്കുള്ള പദ്ധതി ഞായറാഴ്ച തയ്യാറാക്കും. കോണ്‍ഗ്രസിന്റെ പ്രമുഖരായ നേതാക്കള്‍ യുപിയില്‍ സ്ഥാനാര്‍ഥികളാകുമെന്നാണ് ലഭ്യമാകുന്ന വിവരം. 2009ല്‍ കോണ്‍ഗ്രസ് തനിച്ചാണ് മല്‍സരിച്ചത്. അന്ന് 22 സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു.

എത്ര സീറ്റുകള്‍

എത്ര സീറ്റുകള്‍

മല്‍സരിക്കേണ്ട സീറ്റുകളുടെ എണ്ണം രാഹുല്‍ ഗാന്ധി എത്തിയ ശേഷം തീരുമാനിക്കും. ബാക്കി സീറ്റില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് പിന്തുണ നല്‍കും. ബിജെപിക്ക് വോട്ടുകള്‍ ലഭിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും. മുസ്ലിം, ദളിത്, യാദവ, ബ്രാഹ്മിണ്‍ വോട്ടുകള്‍ കേന്ദ്രീകരിക്കപ്പെടണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

അസമില്‍ കളി മാറ്റി കോണ്‍ഗ്രസ്; ബിജെപി മുഖ്യമന്ത്രിക്ക് പിന്തുണ, പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണംഅസമില്‍ കളി മാറ്റി കോണ്‍ഗ്രസ്; ബിജെപി മുഖ്യമന്ത്രിക്ക് പിന്തുണ, പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണം

English summary
Congress charts strategy for Uttar Pradesh, Rahul Gandhi to address 15 rallies across state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X