കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായി, 22 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു, എസ്പി, ബിഎസ്പിയും കളം മാറും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മധ്യപ്രദേശ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. മൂന്ന് എംഎല്‍എമാര്‍ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 22 ആയി. പങ്കജ് ചതുര്‍വേദി, മനോജ് ചൗധരി എന്നിവരാണ് അവസാനമായി രാജിവെച്ചിരിക്കുന്നത്. ഇതില്‍ ചതുര്‍വേദി, ജ്യോതിരാദിത്യ സിന്ധ്യയുമായി വളരെ അടുപ്പമുള്ള നേതാവാണ്. മനോജ് ചൗധരി ഹത്ത്പിപ്ലിയയില്‍ നിന്നുള്ള എംഎല്‍എയാണ്. സര്‍ക്കാര്‍ ഏത് നിമിഷവും വീഴുമെന്ന് ഇതോടെ ഉറപ്പായി.

1

സിന്ധ്യയുടെ രാജി വന്നതിന് പിന്നാലെയാണ് ചതുര്‍വേദി പാര്‍ട്ടിയിലെ പ്രാഥമികാംഗത്വം വരെ രാജിവെക്കാന്‍ തീരുമാനിച്ചത്. തുളസി സിലാവത്ത്, ഗോവിന്ദ് സിംഗ് രജപുത്, ഡോ പ്രഭുറാം ചൗധരി, ഇമര്‍ത്തി ദേവി, പ്രദ്യുമ്‌ന സിംഗ് തോമര്‍, മഹേന്ദ്ര സിംഗ് സിസോദിയ എന്നിവരാണ് രാജിവെച്ച മന്ത്രിമാര്‍. ഹര്‍ദീപ് സിംഗ് ദാംഗ്, രാജ്യവര്‍ധനന്‍ സിംഗ്, ബ്രജേന്ദ്ര സിംഗ് യാദവ്, ജസ്പാല്‍ ജജ്ജി, സുരേഷ് ധാക്കഡ്, ജസ്വന്ത്, ജാദവ്, സന്ദ്രം ശിരോണിയ, മുന്നാലാല്‍ ഗോയല്‍, രണ്‍വീര്‍ സിംഗ് ജാദവ്, ഒപിഎസ് ബദോരിയ, കമലേഷ് ജാദവ്, ഗിരിരാജ് ദാന്തോതിയ, രഘുരാജ് കന്‍സാന, അദല്‍സിംഗ് കന്‍സാന, ബിസാഹുലാല്‍ സിംഗ്, എന്നിവരാണ് രാജിവെച്ചത്.

ഇതിനിടെ എസ്പിയുടെയും ബിഎസ്പിയുടെയും എംഎല്‍എമാരും ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാനെ കണ്ടു. ഇവര്‍ കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് ഈ നീക്കം. എന്നാല്‍ ഇവര്‍ തന്നെ കാണാന്‍ വന്നതാണെന്നും, ഹോളി ആഘോഷവുമായി ബന്ധപ്പെട്ടാണ് ഇവര്‍ വന്നതെന്നും, രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. സര്‍ക്കാര്‍ വീഴുന്ന പശ്ചാത്തലത്തില്‍ ഇവര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നാണ് സൂചന.

അതേസമയം സിന്ധ്യ ഇന്ന് ആറു മണിക്ക് ബിജെപിയില്‍ ചേരുമെന്നാണ് സൂചന. അദ്ദേഹത്തിന് രാജ്യസഭാ സീറ്റും, ഒപ്പം കേന്ദ്ര മന്ത്രി പദവിയും ബിജെപി നല്‍കും. മധ്യപ്രദേശ് നിയമസഭയില്‍ അദ്ദേഹത്തിന്റെ വിഭാഗത്തിലുള്ളവര്‍ക്ക് കൂടുതല്‍ പ്രാധാന്യവും ലഭിക്കും. ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. സിന്ധ്യ വ്യക്തിപരമായ നേട്ടം നോക്കിയാണ് പാര്‍ട്ടിവിട്ടതെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രത്യയശാസ്ത്രം അദ്ദേഹത്തിന് പ്രധാനമായിരുന്നില്ല. കോണ്‍ഗ്രസാണ് അദ്ദേഹത്തെ വളര്‍ത്തിയത്, പക്ഷേ ആ വിശ്വാസത്തെ അവഗണിച്ചാണ് അദ്ദേഹം മറ്റൊരു പാര്‍ട്ടിയിലേക്ക് പോയതെന്നും ചൗധരി പറഞ്ഞു.

ഇതിനിടെ സിന്ധ്യയുടെ മകന്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. സ്വന്തമായി തീരുമാനമെടുത്ത പിതാവിനെ ഓര്‍ത്ത് അഭിമാനം തോന്നുന്നു. ഇത്തരമൊരു തീരുമാനമെടുക്കാന്‍ ധൈര്യം വേണം. തന്റെ കുടുംബം ഒരിക്കലും അധികാരത്തിന് വേണ്ടി ആഗ്രഹിച്ചിട്ടില്ല. ഇന്ത്യയില്‍ മാറ്റമുണ്ടാകുമെന്ന വാഗ്ദാനത്തിനൊപ്പമാണ് നില്‍ക്കുകയെന്നും സിന്ധ്യയുടെ മകന്‍ മഹാനാരായമണ്‍ സിന്ധ്യ പറഞ്ഞു.

മധ്യപ്രദേശില്‍ വില്ലന്‍ 'ജ്യോതിരാദിത്യ സിന്ധ്യ', ഇടഞ്ഞ് സോണിയ, മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെമധ്യപ്രദേശില്‍ വില്ലന്‍ 'ജ്യോതിരാദിത്യ സിന്ധ്യ', ഇടഞ്ഞ് സോണിയ, മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

English summary
22 congress mla's resigning kamal govt is now minority in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X