Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുടെ മാതാപിതാക്കളെ യുവാവ് കൊലപ്പെടുത്തിയതിന് പിന്നില്‍!!!

അഹമ്മദാബാദ്: കാമുകിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ 23കാരന് ജീവപര്യന്തം. 21കാരനായ സപന്‍ പുരാനിയെയാണ് കേസില്‍ ജീവപര്യന്തം തടവിന് വിധിച്ചിട്ടുള്ളത്. ശ്രീഹരി വിനോദ്(63), ഭാര്യ സ്‌നേഹ(60) എന്നിവരെയാണ് യുവാവ് കൊലപ്പെടുത്തിയത്. 2014ലായിരുന്നു സംഭവം.

യുവാവും കാമുകിയും ചേര്‍ന്ന് ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്തു നല്‍കിയതിന് ശേഷം തലയിണകൊണ്ട് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. 2014 ആഗസ്ത് മൂന്നിന് നടന്ന സംഭവം രണ്ട് ദിവസത്തിന് ശേഷമാണ് പുറത്തറിയുന്നത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളില്‍ നിന്ന് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

murder

ഒരു മാസം പ്രായമുള്ളപ്പോഴാണ് ദമ്പതികള്‍ ദത്തെടുത്ത പെണ്‍കുട്ടി ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സംഭവം നടക്കുമ്പോള്‍. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ഇരുവരുടേയും മരണത്തെ തുടര്‍ന്ന് കാമുകനൊപ്പമാണ് താമസിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും യുവാവ് കുറ്റം സമ്മതിക്കുകയയിരുന്നു.

യുവാവിനെ വിവാഹം കഴിക്കാന്‍ അനുവദിക്കാതെ താല്‍പ്പര്യത്തിന് വിരുദ്ധമായി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് പഠിപ്പിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതാണ് ഇരുവരെയും കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് പോലീസിനോട് വെളിപ്പെടുത്തി. കസില്‍ വാദം കേട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് പ്രതിക്ക് ജീവപര്യന്തവും 10, 000 രൂപ പിഴയും വിധിച്ചത്. പെണ്‍കുട്ടിയുടെ കേസ് ജുവനൈല്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+