കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പുതിയതായി 2,323 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്ന്

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,323 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ കേസുകളിലേക്കാൾ 2.8 ശതമാനം വർധനവ് ഇന്ന് രേഖപ്പെടുത്തി. നിലവിൽ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,34,145 ആയി. 556 പുതിയ അണുബാധകൾ രേഖപ്പെടുത്തിയ കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം.

530 കേസുകളുമായി ഡൽഹി, 311 കേസുകളുള്ള മഹാരാഷ്ട്ര, 262 കേസുകളുള്ള ഹരിയാന, 146 കേസുകളുള്ള ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത മറ്റ് സംസ്ഥാനങ്ങൾ. പുതിയ കേസുകളിൽ 77.7 ശതമാനം ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ നിന്ന് മാത്രം 23.93 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,348 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 14,996 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സജീവ കേസുകളുടെ എണ്ണത്തിൽ 48 പേരുടെ കുറവ് രേഖപ്പെടുത്തി.

coronavirus

ഇന്ത്യയുടെ വീണ്ടെടുക്കൽ നിരക്ക് ഇപ്പോൾ 98.75 ശതമാനം ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,346 രോഗികൾ സുഖം പ്രാപിച്ചു, ഇതോടെ രാജ്യത്തുടനീളമുള്ള മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 4,25,94,801 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ ആകെ 15,32,383 ഡോസ് വാക്സിനുകൾ നൽകി. ഇതോടെ നൽകിയ ഡോസുകളുടെ ആകെ എണ്ണം 1,92,12,96,720 ആയി. അതിനിടെ ഒമൈക്രോണിന്റെ ബിഎ.4 സബ് വേരിയന്റിന്റെ ആദ്യ കേസും ഇന്ത്യയിൽ സ്ഥിരീകരിച്ചു. ഹൈദരാബാദിൽ നിന്നാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹൈദരാബാദിൽ എത്തിയിരിക്കുന്ന ആളിനാണ് ഒമൈക്രോണിന്റെ ബിഎ.4 സബ് വേരിയന്റ് സ്ഥിരീകരിച്ചിരിക്കുന്നത്.

പിസി ജോര്‍ജ് വെട്ടില്‍; മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല... ഏത് സമയവും അറസ്റ്റിന് സാധ്യതപിസി ജോര്‍ജ് വെട്ടില്‍; മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല... ഏത് സമയവും അറസ്റ്റിന് സാധ്യത

2020 ഓഗസ്റ്റ് 7 നാണ് രാജ്യത്തെ കോവിഡ് രോ ഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. പിന്നാലെ സെപ്റ്റംബർ 16-ന് ഇത് 50 ലക്ഷം കവിഞ്ഞു. ഡിസംബർ 19-ന് ഇത് ഒരു കോടി കടക്കുകയും 2021 മെയ് 4, ജൂൺ 23 തിയതികളിൽ ഇത് യഥാക്രമം രണ്ട് മൂന്ന് കോടി എന്നിങ്ങനെയായി. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 4,31,34,145 ആണ്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
2,323 new covid cases reported in india The highest number of cases was reported from Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X