മഹാരാഷ്ട്രയിലെ ആശുപത്രിയിൽ കൂട്ട മരണം; ഒറ്റ ദിവസം മരിച്ചത് 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 രോഗികൾ
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 രോഗികൾ മരിച്ചു. നന്ദേഗഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ ആണ് 24 രോഗികൾ മരിച്ചിരിക്കുന്നത്.

"കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് ആണ് കുട്ടികളും ആറ് പെൺകുഞ്ഞുങ്ങളും മരിച്ചു. 12 മുതിർന്നവരും വിവിധ അസുഖങ്ങൾ മൂലം മരിച്ചു. വിവിധ ജീവനക്കാരെ സ്ഥലം മാറ്റിയതിനാൽ ഞങ്ങൾ കുറച്ച് ബുദ്ധിമുട്ടുകൾ നേരിട്ടു," അധികൃതർ പറഞ്ഞു.
"ഞങ്ങൾ ഒരു തൃതീയ തലത്തിലുള്ള പരിചരണ കേന്ദ്രമാണ്, 70 മുതൽ 80 കിലോമീറ്റർ ചുറ്റളവിൽ അത്തരത്തിലുള്ള ഒരേയൊരു സ്ഥലമാണ് ഞങ്ങളുടേത്. അതിനാൽ, ദൂരെ സ്ഥലങ്ങളിൽ നിന്ന് രോഗികൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നു. ചില ദിവസങ്ങളിൽ, രോഗികളുടെ എണ്ണം വർദ്ധിക്കുകയും അത് പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നു, അവർ പറയുന്നു.
മരണത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ആശുപത്രിയിൽ എന്താണ് സംഭവിച്ചതെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും പറഞ്ഞു.
സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. "ആകെ 24 ജീവനുകൾ പൊലിഞ്ഞു. എഴുപത് പേരുടെ ജീവൻ ഇപ്പോഴും ഗുരുതരമാണ്. മെഡിക്കൽ സൗകര്യങ്ങളുടെയും ജീവനക്കാരുടെയും അഭാവമുണ്ട്. നിരവധി നഴ്സുമാരെ സ്ഥലം മാറ്റി, അവർക്ക് പകരക്കാരെ നൽകിയില്ല. പല മെഷീനുകളും പ്രവർത്തിക്കുന്നില്ല.
ആശുപത്രിയുടെ ശേഷി 500, എന്നാൽ 1,200 രോഗികൾ. ഞാൻ അജിത് പവാറുമായി സംസാരിക്കും (ഇതിനെക്കുറിച്ച്) സർക്കാർ വിഷയം സൂക്ഷ്മമായി പരിശോധിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കണം, "മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ അശോക് ചവാൻ ഇന്ന് ആശുപത്രി സന്ദർശിച്ച ശേഷം പറഞ്ഞു.












Click it and Unblock the Notifications