ബഹിഷ്‌കരണം ഏറ്റില്ലേ? പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുക്കും
ദില്ലി: പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം ശക്തമാകുന്നതിനിടെ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കും ശക്തിയേറുന്നു. 25 പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച്ചയാണ് ഉദ്ഘാടനം. പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പങ്കെടുക്കുന്നത് എന്‍ഡിഎയുടെ ഭാഗമായ പതിനെട്ട് പാര്‍ട്ടികളാണ്. ഏഴ് എന്‍ഡിഎ ഇതര പാര്‍ട്ടികളും ഇതിലുണ്ട്. രാഷ്ട്രപതിയെ കൊണ്ട് ഉദ്ഘാടനം ചെയ്യാതിരിക്കുന്നതില്‍ പ്രതിപക്ഷ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.

ബിഎസ്പി, ശിരോമണി അകാലിദള്‍, ജെഡിഎസ്, ലോക്ജനശക്തി പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ടിഡിപി എന്നിങ്ങനെ ഏഴ് എന്‍ഡിഎ ഇതര പാര്‍ട്ടികളാണ് പങ്കെടുക്കുന്നത്. അതേസമയം ഈ ഏഴ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി 50 എംപിമാര്‍ ലോക്‌സഭയിലുണ്ട്.
അതേസമയം ബിജെപിക്ക് ഇത് വലിയ ആശ്വാസമാണ്. പതിനെട്ടോളം രാഷ്ട്രീയ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഐക്യമില്ലെന്ന ബിജെപി വാദം ഇതോടെ ശക്തിപ്പെടാനാണ്. ശിവേസന, കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, പോലുള്ള പ്രമുഖ പാര്‍ട്ടികളെല്ലാം ചടങ്ങ് ബഹിഷ്‌കരിച്ച് നേരത്തെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
രാഷ്ട്രപതിയെ ഉദ്ഘാടനത്തില്‍ നിന്നൊഴിവാക്കിയത് ശരിയായ നടപടിയല്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ജനാധിപത്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തിയാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് ഉദ്ഘാടനം നടത്തുന്നത്. അതുകൊണ്ട് ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഷ്ട്രപതി അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നാണ് വിമര്‍ശം. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നില്ലെങ്കില്‍ തന്റെ പാര്‍ട്ടി ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഒവൈസി പറഞ്ഞു.
അതേസമയം പാര്‍ലമെന്റ് ഉദ്ഘാടന ബഹിഷ്‌കരണത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. പ്രതിപക്ഷം ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുക. തീര്‍ത്തും നിരുത്തരവാദിത്തപരമാണ് അവരുടെ സമീപനമെന്നും യോഗി വിമര്‍ശിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ മനോഹര ദിനമായിരിക്കും മെയ് 28. പുതിയ പാര്‍ലമെന്റ് രാജ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമര്‍പ്പിക്കും. ഈ ചരിത്ര ദിനത്തെ അഭിമാനിക്കാവുന്ന ദിനമായി മാറ്റുന്നതിന് പകരം, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയാണ്. അത് തീര്‍ത്തും ദു:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications