ദില്ലിയിലെ ആശുപത്രിയില്‍ 25 രോഗികള്‍ മരിച്ചു, പ്രാണവായു കിട്ടാക്കനിയാകുന്നു, ഞെട്ടിക്കുന്ന വിവരം
ദില്ലി: ദില്ലിയിലെ ഒരു ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 25 രോഗികള്‍. സര്‍ ഗംഗാറാം ആശുപത്രിയില്‍ നിന്നാണ് നടുക്കുന്ന വിവരം. ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞുവരികയാണ് എന്ന് ഡയറക്ടര്‍ പറഞ്ഞു. 60 രോഗികളുടെ അവസ്ഥ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജനേ ആശുപത്രിയിലുള്ളൂ എന്നാണ് ഇന്ന് രാവിലെ അദ്ദേഹം പ്രതികരിച്ചത്. വെന്റിലേറ്ററുകള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. അടിയന്തരമായി ഓക്‌സിജന്‍ എത്തിക്കണം. അല്ലെങ്കില്‍ 60 രോഗികളുടെ ജീവന്‍ കൂടി അപകടത്തിലാകുമെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Recommended Video

ഓക്‌സിജന്‍ ഇല്ലാതാകുന്ന വിവരം വ്യാഴാഴ്ച രാത്രി ഗംഗാറാം ആശുപത്രി അധികൃതര്‍ ദില്ലി സര്‍ക്കാരിനെ അറിയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 8 മണിക്കാണ് ഈ വിവരം കൈമാറിയത്. അടിയന്തരമായി ഓക്‌സജന്‍ എത്തിക്കണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 9.30ന് ഓക്‌സിജന്‍ ടാങ്കറുകള്‍ ആശുപത്രിയില്‍ എത്തി. 2000 ക്യൂബിക് മീറ്റര്‍ ഓക്‌സിജനാണ് എത്തിച്ചത്.
ഗംഗാറാം ആശുപത്രിയില്‍ 510 കൊറോണ രോഗികളാണുള്ളത്. ഇതില്‍ 142 പേര്‍ക്ക് ഓക്‌സിജന്‍ നിര്‍ബന്ധമാണ്. കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ വിതരണ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ദില്ലിയിലെ പല ആശുപത്രികളിലും ഓക്‌സിജന്‍ ദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ട്. ഓക്‌സിജന്‍ ഇല്ലാത്ത ആശുപത്രികളിലേക്ക് ഏത് വഴി സ്വീകരിച്ചും ഓക്‌സിജന്‍ എത്തിക്കണമെന്ന് ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications