Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വാക്സിൻ നയം: സ്വകാര്യ ആശുപത്രികളുടെ 25% ക്വാട്ട തുടരാം; സർവീസ് ചാർജ് 150 രൂപ മാത്രം: മോദി

ദില്ലി: ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ളവർക്കുള്ള സൗജന്യ കോവിഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം തന്നെ സ്വകാര്യ ആശുപത്രികൾക്ക് രാജ്യത്ത് 25 ശതമാനം ഡോസ് വാക്സിനുകൾ ലഭിക്കുന്നത് തുടരും. സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സിനുകൾ വാങ്ങുന്നത് തുടരാമെങ്കിലും വാക്സിനുകളുടെ നിശ്ചിത വിലയേക്കാൾ ഡോസ് ഒന്നിന് 150 രൂപയാണ് സർവീസ് ചാർജായി ഈടാക്കാന്‍ കഴിയുകയുള്ളുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികള്‍ക്ക് തോന്നിയ വില ഈടാക്കാന‍് സാധിക്കില്ല. രാജ്യത്തെ വാക്സിൻ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി വിദേശത്ത് നിന്ന് വാക്സിനുകൾ വാങ്ങുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായി പ്രധാനമന്ത്രി മോദി പറഞ്ഞു. "വിദഗ്ധരും കുട്ടികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടുകള്‍ക്കായുള്ള രണ്ട് വാക്സിനുകളുടെ ട്രയല്‍ നടക്കുകയാണ്. രാജ്യത്ത് മൂക്കിലൂടെ സ്പ്രേ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വാക്സിനായുള്ള ഗവേഷണവും നടക്കുന്നു," -മോദി കൂട്ടിച്ചേർത്തു.

modi-

ഒന്നര വർഷത്തിനിടെ കോവിഡ് ആശുപത്രികൾ, വെന്റിലേറ്റർ കിടക്കകൾ, ടെസ്റ്റിംഗ് ലാബുകളുടെ ശൃംഖല എന്നിവ തയ്യാറാക്കുന്നതിനായി ബൃഹത്തായ ഒരു പുതിയ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചതായും പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഏപ്രിൽ-മെയ് മാസങ്ങളിലെ രണ്ടാമത്തെ തരംഗത്തിൽ, മെഡിക്കൽ ഓക്സിജന്റെ ആവശ്യം അഭൂതപൂർവമായ തോതിൽ വർദ്ധിച്ചെന്നും അദ്ദേഹം പ്രത്യേകം പറഞ്ഞു.

കര്‍ഷകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെയുള്ളവര്‍ രാത്രി പോലീസ് സ്‌റ്റേഷനില്‍ നടത്തിയ സമരം: ഹരിയാനയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന ദീപാവലി വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും പ്രധാനമന്ത്രി മോദി അറിയിച്ചു. 80 കോടി ദരിദ്രർക്ക് പദ്ധതി പ്രകാരം സൗജന്യ റേഷൻ നൽകുന്നുണ്ട്. സംസ്ഥാനങ്ങൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട് ഇതുവരെ. അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് 25% വാക്സിനേഷൻ നടത്തുന്നതിന്‍റെ ഉത്തരവാദിത്തം അവർക്ക് തന്നെ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിമ്പിള്‍ സാരി ലുക്കില്‍ തിളങ്ങി നടി ഭൂമിക ചൗള; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    New T478K variant of covid 19 virus found in Mexico

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+