കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 ഡോക്ടര്‍മാര്‍ ഒറ്റയടിക്ക് രാജിവച്ചു; ബിജെപി സര്‍ക്കാരിനെ ഞെട്ടിച്ച് പ്രതിഷേധം, ശക്തമായ നടപടി

Google Oneindia Malayalam News

ഭോപ്പാല്‍: ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് സമരം നടത്തുന്ന ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവച്ചു. സമരം നിയമ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കൂട്ടരാജി. കൊറോണ കാലത്ത് ഇത്രയും ഡോക്ടര്‍മാരുടെ രാജി പ്രതിരോധ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തങ്ങള്‍ ന്യായമായ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ആറ് മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. കോടതി വിധിക്കെതിരെ അവര്‍ അപ്പീല്‍ സമര്‍പ്പിക്കും. മധ്യപ്രദേശില്‍ ഇന്ന് നടന്ന ആ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

സൈനികര്‍ക്ക് ആവേശം നല്‍കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം

സമരം തുടങ്ങിയത് ഇങ്ങനെ

സമരം തുടങ്ങിയത് ഇങ്ങനെ

സ്റ്റൈപെന്റ് വര്‍ധിപ്പിക്കുക, ജോലിക്കിടെ കൊറോണ ബാധിച്ചാല്‍ തങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും സൗജന്യ ചികില്‍സ നല്‍കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമയം തുടങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ സമരം നാലാം ദിവസത്തിലെത്തിയ വ്യാഴാഴ്ചയാണ് ഹൈക്കോടതി ഇടപെട്ടതും വിധി പ്രസ്താവിച്ചതും.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

സമരം നിയമവിരുദ്ധമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വിധിച്ചു. 24 മണിക്കൂറിനകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും കോടതി ഉത്തരവിട്ടു. കൊറോണ സാഹചര്യത്തിലെ സമരം അംഗീകരിക്കാനാകില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എന്നാല്‍ വിധി വന്ന പിന്നാലെ ഡോക്ടര്‍മാര്‍ തീരുമാനം കടുപ്പിച്ചു. എല്ലാവരും കൂട്ടത്തോടെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

പ്രതിഷേധത്തിന്റെ രൂപം മാറി

പ്രതിഷേധത്തിന്റെ രൂപം മാറി

3000 ഡോക്ടര്‍മാരാണ് രാജിവച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനും അവര്‍ തീരുമാനിച്ചു. ആറ് മെഡിക്കല്‍ കോളജുകളിലെയും ജൂനിയര്‍ ഡോക്ടര്‍മാര്‍ ഡീനുകള്‍ക്ക് രാജിക്കത്ത് നല്‍കിയെന്ന് മധ്യപ്രദേശ് ജൂനിയര്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ ഡോ. അരവിന്ദ് മീണ പറഞ്ഞു.

സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ല

സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ല

ഡോക്ടര്‍മാരുടെ ഇത്തരം പ്രതിഷേധ നീക്കം സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. മൂന്നാം വര്‍ഷ പിജിയുടെ എന്‍ട്രോള്‍മെന്റ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പരീക്ഷ എഴുതാന്‍ തങ്ങള്‍ക്ക് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡോ. അരവിന്ദ് മീണ പറഞ്ഞു.

സമരത്തിന് പിന്തുണയേറുന്നു

സമരത്തിന് പിന്തുണയേറുന്നു

ഡോക്ടര്‍മാരുടെ മൂന്ന് സംഘടനകളാണ് സമരം നടത്തുന്നത്. മാത്രമല്ല, രാജസ്ഥാന്‍, ബിഹാര്‍, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഋഷികേഷ് എയിംസ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെല്ലാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുവെന്നും ഡോക്ടര്‍ അരവിന്ദ് മീണ മാധ്യമങ്ങളെ അറിയിച്ചു.

സര്‍ക്കാര്‍ വാഗ്ദാനം

സര്‍ക്കാര്‍ വാഗ്ദാനം

നേരത്തെ പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തുവന്നിരുന്നു. എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് വിശ്വസിപ്പിക്കുകയാണ് അന്ന് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ഇതുവരെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് തങ്ങള്‍ സമരത്തിലേക്ക് കടന്നതെന്ന് ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കള്‍ പറയുന്നു.

ശക്തമായ നടപടിക്ക് നിര്‍ദേശം

ശക്തമായ നടപടിക്ക് നിര്‍ദേശം

ജബല്‍പൂരിലെ അഭിഭാഷകന്‍ ശൈലേന്ദ്ര സിങ് ആണ് ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ച കോടതി വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനിടെയാണ് ഡോക്ടര്‍മാരുടെ രാജി.

സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര; ആ ബാഗുകളില്‍ എന്ത്? വിവാദം കനക്കുന്നു... പരിശോധിച്ചില്ല?സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര; ആ ബാഗുകളില്‍ എന്ത്? വിവാദം കനക്കുന്നു... പരിശോധിച്ചില്ല?

ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ

Recommended Video

cmsvideo
K Surendran gave 40 lakhs to ck Janu says Babu BC | Oneindia Malayalam

English summary
3,000 Doctors Resign in Madhya Pradesh After High Court Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X