മോദി ഇപ്പോഴും 'ജനങ്ങളുടെ പ്രധാനമന്ത്രി' തന്നെ!! പക്ഷെ ഒരു പ്രശ്‌നമുണ്ട്....!!ജനങ്ങള്‍ പറയുന്നു!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷം പൂര്‍ത്തിയാകാന്‍ പോവുകയാണ്. മെയ് 26ന് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളും നടത്തുന്നുണ്ട്. മോദി പ്രഭാവത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തുന്നത്. അന്ന് മോദിക്കുണ്ടായിരുന്ന ജനപ്രീതിയില്‍ ഇപ്പോഴും കുറവില്ലെന്നാണ് സര്‍വെകള്‍ വ്യക്തമാക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയും സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം ലോക്കല്‍ സര്‍ക്കിള്‍സും നടത്തിയ സര്‍വെ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മോദിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണെങ്കിലും ചില കാര്യങ്ങളിലുള്ള അതൃപ്തി തുറന്ന് പറഞ്ഞിട്ടുമുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കല്‍, ക്രമസാമാധാനം എന്നിവയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത്.

സര്‍ക്കാര്‍ പരാജയം

സര്‍ക്കാര്‍ പരാജയം

വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം ലോക്കല്‍ സര്‍ക്കിള്‍സില്‍ പങ്കെടുത്ത 66 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇക്കണോമിക് ടൈംസ് സര്‍വെയില്‍ 55 ശതമാനം പേരും വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായ അക്രമം

സ്ത്രീകള്‍ക്കെതിരായ അക്രമം

ക്രമസമാധാനം പാലനത്തിലും ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ കടുത്ത അതൃപ്തിയാണുള്ളത്. സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വെയിലും ഇക്കണോമിക് ടൈംസ് സര്‍വെയിലും പങ്കെടുത്ത 60 ശതമാനവും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കി.

തൊഴിലില്ലായ്മ പരിഹരിക്കുന്നത്

തൊഴിലില്ലായ്മ പരിഹരിക്കുന്നത്

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ നിരാശപ്പെടുത്തിയെന്നാണ് രണ്ട് സര്‍വെകളിലും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം 63 ശതമാനം പേര്‍ തൊഴില്‍ രഹിതരാണെന്നും കഴിഞ്ഞ വര്‍ഷം ഇത് 43 ശതമാനമായിരുന്നുവെന്നുമാണ വിവരങ്ങള്‍. വൈദഗ്ധ്യ വികസനത്തിലും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലും പുരോഗതി ഉണ്ടെങ്കിലും തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇക്കണോമിക് ടൈംസ് സര്‍വെയില്‍ പങ്കെടുത്ത 61 ശതമാനം പേരും പറഞ്ഞത്.

ശക്തമായ തീരുമാനം

ശക്തമായ തീരുമാനം

നോട്ട് നിരോധവും ജിഎസ്ടി ബില്ലും മോദി സര്‍ക്കാരിന്റെ പൊന്‍തൂവലായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ജിഎസ്ടിക്ക് ബിസിനസിലും നിത്യ ജീവിതത്തിലും മെച്ചപ്പെട്ട സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് സര്‍വെയില്‍ ഇക്കണോമിക് സര്‍വെയില്‍ പങ്കെടുത്ത 60 ശതമാനം പേരും പറയുന്നത്. നോട്ട് നിരോധനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ 49 ശതമാനം പേരും പറയുന്നത് അഴിമതി തുടച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്. എന്നാല്‍ 51 ശതമാനം പേര്‍ ഇത് ശരിയായ പാതയിലാണെന്ന് ചിന്തിക്കുന്നുണ്ട്.

English summary
3 years of BJP government: Surveys suggest Narendra Modi is still people's PM but dissatisfaction on the rise
Please Wait while comments are loading...