• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീരില്‍ അക്രമം വിതയ്ക്കുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, സജീവമായിട്ടുള്ളത് 300 ഗ്രൂപ്പുകള്‍!!

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നത് 300 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍. സൈന്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടങ്ങളെ തടസ്സപ്പെടുത്തുന്നതിന് ഇത്തരം സ്ഥലങ്ങളിലേയ്ക്ക് യുവാക്കളെ എത്തിയ്ക്കുന്നത് ഇത്തരം ഗ്രൂപ്പുകളാണ്. എന്നാല്‍ ഇവയില്‍ 90 ശതമാനവും പൂട്ടിച്ചതായാണ് കശ്മീര്‍ പോലീസ് ഞായറാഴ്ച പറഞ്ഞത്. ഇത്തരത്തിലുള്ള ഓരോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും 250ഓളം പേര്‍ വീതം അംഗങ്ങളായുണ്ട്.

കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേന നടത്തുന്ന ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ തടസ്സപ്പെടുത്താനും കല്ലെറിയാനും ആക്രമിക്കുന്നതിനും കശ്മീരി യുവാക്കളെ വിളിച്ചുകൂട്ടുന്നതിന് വേണ്ടിയാണ് ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിയ്ക്കുന്നത്.

 അഡ്മിന്‍മാര്‍ക്ക് കൗണ്‍സിലിംഗ്

അഡ്മിന്‍മാര്‍ക്ക് കൗണ്‍സിലിംഗ്

വിഘടവാദികളുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിയ്ക്കുന്ന പോലീസ് കണ്ടെത്തിയ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനാണ് പോലീസ് ആലോചിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 90 ശതമാനം ഗ്രൂപ്പുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായും കശ്മീരി അധികൃതര്‍ പറയുന്നു.

 ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചാല്‍!!

ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചാല്‍!!

ശനിയാഴ്ചയുണ്ടായ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചത് ഗുണകരമായെന്നും, ഇത്തരം ഗ്രൂപ്പുകളുടെ സജീവ പ്രവര്‍ത്തനം അവസാനിപ്പിച്ചത് ശുഭസൂചനയാണെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. ബുദ്ഗാം ജില്ലയില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ പ്രതിഷേധക്കാരായ രണ്ട് പേരെ സുരക്ഷാ സേന വധിച്ചിരുന്നു.

ആശ്രയം വാട്‌സ്ആപ്പ് മാത്രം

ആശ്രയം വാട്‌സ്ആപ്പ് മാത്രം

ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ കശ്മീരി യുവാക്കളെ വിളിച്ചുചേര്‍ക്കാന്‍ കഴിയില്ലെന്നും, ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തുനിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള യുവാക്കളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ സഹായത്തോടെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ തടസ്സപ്പെടുത്താന്‍ കല്ലും ആയുധങ്ങളുമായി യുവാക്കള്‍ തെരുവിലിറങ്ങുന്നത്. കണക്ഷനില്ലാത്ത സാഹചര്യത്തില്‍ ഫേസ്ബുക്ക് വഴിയും വാട്‌സ്ആപ്പ് വഴിയുമുള്ള ഈ നീക്കങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെടുന്നു. ഇത് മികച്ച സൂചനയാണെന്ന് കശ്മീരില അധികൃതരും വിലയിരുത്തുന്നു.

ഭീഷണി മൊബൈല്‍ ഇന്റര്‍നെറ്റ്

ഭീഷണി മൊബൈല്‍ ഇന്റര്‍നെറ്റ്

കശ്മീര്‍ താഴ് വരയിലെ ജനങ്ങള്‍ ലാന്‍ഡ് ഫോണും ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകളും ഉപയോഗിക്കുന്നില്ലെന്നും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന മൊബൈല്‍ ഇന്റര്‍നെറ്റാണ് കശ്മീരി യുവാക്കള്‍ ഉപയോഗിക്കുന്നതെന്നും ഇക്കാരണം കൊണ്ടുതന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ നിയന്ത്രിക്കുന്നത് ഒരു പരിധി വരെ പ്രശ്‌നപരിഹാരത്തിന് സഹായിക്കുന്നുവെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

 പാകിസ്താനികള്‍ക്ക് പങ്ക്

പാകിസ്താനികള്‍ക്ക് പങ്ക്

കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കശ്മീരിലുള്ള 30 വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ 11 അഡ്മിന്‍മാരും 54 അംഗങ്ങളുമുള്‍പ്പെടെ 65 പേരെ കശ്മീര്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിയിരുന്നു. ഭീകരവിരുദ്ധ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

കശ്മീരി ജനതയ്ക്ക് മുന്നറിയിപ്പ്

കശ്മീരി ജനതയ്ക്ക് മുന്നറിയിപ്പ്

കശ്മീര്‍ താഴ്‌വരയില്‍ നടക്കുന്ന അക്രമവിരുദ്ധ ദൗത്യങ്ങളെ തടസ്സപ്പെടുത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈനിക തലവന്‍ ബിപിന്‍ റാവത്ത് നേരിട്ട് രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 24ന് സൈന്യം നടത്തിയ ദൗത്യത്തിനിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. കശ്മീരിലെ യുവാക്കളോട് ഇസ്ലാമിന് വേണ്ടി സൈന്യത്തിനെതിരെ കല്ലെറിയാനുള്ള ആഹ്വാനവുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്റെ വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

English summary
Nearly 300 WhatsApp groups were being used to mobilise stone-pelters in Kashmir to disrupt security forces' operations at encounter sites, of which 90 per cent have been shut down, a police official said on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X