കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം; 22 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിച്ച് 33 പേര്‍ മരിച്ചു. 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ജമ്മുവിലെ കിഷ്ത്വാറിലാണ് അപകടമുണ്ടായത്. കെഷ്വാനില്‍ നിന്ന് കിഷ്ത്വാറിലേക്ക് പോകുന്നതിനിടെ ശ്രീഗ്വരിക്ക് സമീപത്തെ മലയിടുക്കിലേക്ക് ബസ് മറിയുകയായിരുന്നു. ബസിന്‍റെ നിയന്ത്രം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതാനും പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 45 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായാണ് വിവരം. ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന കിഷ്ത്വാര്‍.

വിദഗ്ധ ചിക്തിസ ആവശ്യമായവരെ ഹെലിക്കോപ്ടര്‍ മാര്‍ഗം ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുമെന്ന് കിഷ്ത്വാര്‍ ജില്ലാ ഡെപ്യൂട്ടി മജിസ്ട്രേറ്റ് അഗ്രീസ് സിംങ് റാണ അറിയിച്ചു. മിനിബസില്‍ അനുവദനീയമായതിലും വളരെ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് മനസ്സിലാക്കുന്നതെന്നും അപകടത്തില്‍ വിദഗ്ധമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#UPDATE Deputy Commissioner of Kishtwar, Angrez Singh Rana: 33 dead and 22 injured after a matador vehicle coming from Keshwan to Kishtwar fell into a gorge, today. #JammuAndKashmir pic.twitter.com/fki3XzNQhU
— ANI (@ANI) July 1, 2019












Click it and Unblock the Notifications