കൊറോണ വൈറസ്: ചൈനയിൽ നിന്ന് ഇന്ത്യയിലെത്തുക 366 പേരുടെ സംഘം, പാർപ്പിക്കുന്നത് ഐടിബിപി സെന്ററിൽ!!
ദില്ലി: കൊറോണ ഭീഷണിയെത്തുടർന്ന് ചൈനയിലുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാനം വുഹാനിലെത്തി. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്ന് 366 പേരാണ് ആദ്യ വിമാനത്തിൽ ശനിയാഴ്ച തിരിച്ചെത്തുക. മനേസറിലെ ഐസോലേഷൻ കേന്ദ്രത്തിലേക്കാണ് ചൈനയിൽ നിന്നെത്തുന്നവരെ മാറ്റുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
14 ദിവസം ചാവ് ലയിലെ ഐടിബിപി സെന്ററിൽ പാർപ്പിച്ച ശേഷമാണ് ഇവരെ ഇവിടന്ന് മാറ്റുക. ഇതിന് പുറമേ സഫ്ദർ ജങ്ങ് ആശുപത്രിയിൽ 50 കിടക്കകളും ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ആദ്യ വിമാനം ശനിയാഴ്ച രാവിലെയാണ് ദില്ലിയിലെത്തുന്നത്.

രാവിലെ ദില്ലിയിൽ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 747 ജംബോ വിമാനമാണ് ഇന്ത്യക്കാരുമായെത്തുക. മാസ്ക്, പാക്ക് ചെയ്ത ഭക്ഷണം, നിർദേശിക്കപ്പെട്ട മരുന്നുകൾ, ആരോഗ്യ മന്ത്രാലയത്തിലെ അഞ്ച് ഡോക്ടർമാരും വിമാനത്തിലുണ്ടാകും.
കൊറോണ വൈറസ് ബാധയെത്തുടർന്ന് 213 പേരാണ് ചൈനയിൽ മരണമടഞ്ഞത്. ഇതോടെ ചൈന ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ചൈനയ്ക്ക് പുറമേ ആസ്ട്രേലിയ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications