Get Updates
Get notified of breaking news, exclusive insights, and must-see stories!

ആം ആദ്മിയിൽ ചേരാൻ 4 മന്ത്രിമാർ സമീപിച്ചു; പഞ്ചാബ് കോൺഗ്രസിനെ ഞെട്ടിച്ച് ആം ആദ്മി നേതാവിന്റെ വെളിപ്പെടുത്തൽ

ദില്ലി; പഞ്ചാബിൽ ഇത്തവണ അട്ടിമറി ഉണ്ടാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നടത്തിയ കൂറ്റൻ പ്രകടനവും സംസ്ഥാന രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങളും അമരീന്ദർ സിംഗിന്റെ കൂറുമാറ്റവും പുതിയ പാർട്ടി പ്രഖ്യാപനവും കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളുമെല്ലാം മുതലെടുത്താൽ അധികാരം പിടിക്കാമെന്ന് ആം ആദ്മി സ്വപ്നം കാണുന്നുണ്ട്. കോൺഗ്രസിൽ നിന്നുൾപ്പെടെ നേതാക്കൾ ആം ആദ്മിയിൽ എത്തുന്നതും പാർട്ടിക്ക് പ്രതീക്ഷയാണ്.

ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ കോൺഗ്രസ് നേതാക്കൾ ആം ആദ്മിയിലെത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പാർട്ടി നേതാവ്. മന്ത്രിമാരാണ് കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാൻ തയ്യാറായി നിൽക്കുന്നതെന്ന്
ആം ആദ്മി നേതാവായ രാഘവ് ചദ്ധയാണ് വെളിപ്പെടുത്തിയത്. വിശദാംശങ്ങളിലേക്ക്

നാല് മന്ത്രിമാർ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് ആം ആദ്മി

കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു ചദ്ധയുടെ വെളിപ്പെടുത്തൽ. കോൺഗ്രസ് വിട്ട് എ എ പിയിൽ ചേരാൻ ചരൺ ജിത്ത് സിംഗ് ചന്നി സർക്കാരിലെ നാല് മന്ത്രിമാർ നിരന്തരം ഞങ്ങളെ സമീപിക്കുന്നുണ്ട്.അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് ഈ മന്ത്രിമാർ നാളുകളായി ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നുണ്ടെന്നും നാല് മന്ത്രിമാരുടെ പേര് പരാമർശിക്കാതെ അദ്ദേഹം ആരോപിച്ചു.

സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

അഴിമതിക്കാതെ സ്വീകരിക്കില്ലെന്ന് കെജരിവാൾ

എന്നാൽ മന്ത്രിമാരെ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും ചദ്ധ പറഞ്ഞു. എ എ പി സത്യസന്ധരുടെ പാർട്ടിയാണെന്നും ഇത്തരം അഴിമതിക്കാർക്ക് ഞങ്ങളുടെ പാർട്ടിയിൽ സ്ഥാനമില്ലെന്നും ചദ്ധ വ്യക്തമാക്കി. നേരത്തേ അഴിമതിക്കാരെ ഒരിക്കലും പാർട്ടിയിൽ സ്വീകരിക്കില്ലെന്ന് കെജരിവാൾ ട്വീറ്റ് ചെയ്തിരുന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കും. അതുകൊണ്ടാണ് മറ്റ് പാർട്ടികളിൽ നിന്ന് പല നേതാക്കളും ആം ആദ്മി പാർട്ടിയിൽ ചേരാൻ സമീപിക്കുന്നത്. പക്ഷേ, അഴിമതിക്കാരും കുറ്റവാളികളുമായ നേതാക്കളെ ഒരു സാഹചര്യത്തിലും ഞങ്ങൾ എടുക്കില്ല. പഞ്ചാബിൽ ശുദ്ധവും സത്യസന്ധവുമായ സർക്കാരാകും അധികാരത്തിലേറുക, എന്നായിരുന്നു കെജരിവാൾ ട്വീറ്റ് ചെയ്തത്.

25 ഓളം എം എൽ എമാർ കോൺഗ്രസ് വിട്ടേക്കുമെന്ന്

നേരത്തേ സംസ്ഥാനത്തെ 25 ഓളം കോൺഗ്രസ് എം എൽ എമാരും മൂന്ന് എം പി മാരും ആം ആദ്മിയിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കെജരിവാൾ പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ മാലിന്യങ്ങളെ സ്വീകരിക്കാൻ തയ്യാറല്ലാത്തതിനാൽ നേതാക്കളോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നായിരുന്നു കെജരിവാൾ പറഞ്ഞത്.

രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

അതിനിടെ ചദ്ധയുടെ അവകാശവാദത്തിനെതിരെ മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി രംഗത്തെത്തി. ചദ്ധ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ചന്നി കുറ്റപ്പെടുത്തി. വെറുതെ കുറേ കാര്യങ്ങൾ വിളിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ആം ആദ്മിയുെ ശ്രമം. എന്നാൽ ഈ തന്ത്രങ്ങൾ എല്ലാം തന്നെ തിരിച്ചടിക്കും, ചന്നി പറഞ്ഞു.

Recommended Video

cmsvideo
    Learn to respect your mother and sister, Pinarayi Vijayan tells Muslim League
    ആം ആദ്മി നേടുമോ?

    ഇത്തവണ സംസ്ഥാനത്ത് ആം ആദ്മി പാർട്ടി വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് പുറത്തുവന്ന അഭിപ്രായ സർവ്വേകൾ എല്ലാം പ്രവചിച്ചത്. 47-53 വരെ സീറ്റുകൾ വരെ പാർട്ടി നേടിയേക്കുമെന്നാണ് പ്രവചനം. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 112 സീറ്റിൽ മത്സരിച്ച പാർട്ടിക്ക് 20 സീറ്റ് നേടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാകാൻ സാധിച്ചിരുന്നു. 23.7 ശതമാനം വോട്ടായിരുന്നു ആം ആദ്മി നേടിയത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം കാഴ്ച വെയ്ക്കാൻ ആം ആദ്മിക്ക് കഴിഞ്ഞിരുന്നില്ല. 1 സീറ്റ് മാത്രമായിരുന്ു പാർട്ടിക്ക് ലഭിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+