രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 40 ഡെൽറ്റ പ്ലസ് കോവിഡ് കേസുകള്‍: മുന്നറിയിപ്പ് നല്‍കി കേന്ദ്രം
ദില്ലി: രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 40 എണ്ണം ഡെൽറ്റ പ്ലസ് വകഭേദമാണെന്ന് സ്ഥിരീകരണം. മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഡെല്‍റ്റ പ്ലസ് വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി ഈ മൂന്ന് സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി. മഹാരാഷ്ട്രയിലെ രത്നഗിരി, ജല്‍ഗാവ് ജില്ലകള്‍; കേരളത്തിലെ പാലക്കാട്, പത്തനംതിട്ട ജില്ലകള്‍; മധ്യപ്രദേശിലെ ഭോപ്പാല്‍, ശിവപുരി ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്.
പൊതുജനാരോഗ്യ പ്രതികരണ നടപടികള്‍ നേരത്തെ നടപ്പാക്കിയ രീതിയില്‍ തുടരുന്നുവെങ്കിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫലപ്രദമാക്കുകയും വേണമെന്ന് മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടം ഒഴിവാക്കുക, ഇടപഴകലിനുള്ള സാധ്യതകള്‍ കുറയ്ക്കുക, വ്യാപക പരിശോധന നടത്തുക, കൃത്യമായ സമ്പര്‍ക്കാന്വേഷണം നടത്തുക, വാക്‌സിന്‍ പരിരക്ഷ ഉറപ്പാക്കുക എന്നിവയുള്‍പ്പെടെയുള്ള നിയന്ത്രണ നടപടികള്‍ ജില്ലകളിലും ക്ലസ്റ്ററുകളിലും അടിയന്തിരമായി സ്വീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

രോഗം സ്ഥിരീകരിച്ചവരുടെ മതിയായ സാമ്പിളുകള്‍ ഇന്‍സാക്കോഗിന്റെ ലബോറട്ടറികളിലേക്ക് ഉടന്‍ അയയ്ക്കുന്ന കാര്യം ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കി.സാംക്രമികരോഗശാസ്ത്രപ്രകാരമുള്ള പരസ്പരബന്ധം പഠിച്ച് സംസ്ഥാനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഇതു സഹായിക്കും.
ഹോട്ട് ലുക്കില്‍ സെക്‌സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications