ഭാര്യയെ കൊത്തിനുറുക്കി പെട്ടിയിലാക്കി കത്തിച്ച ഓഹരി ദല്ലാളിനെ നാട്ടുകാര്‍ പിടികൂടി!
ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച 45 കാരനായ ഓഹരി ദല്ലാളിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഹൈദരാബാദിനടുത്ത് ഷംസാബാദിലാണ് സംഭവം നടന്നത്. 35 കാരനായ രൂപേഷ് കുമാര്‍ അഗര്‍വാള്‍ എന്നായാളെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഭാര്യ സിന്തിയയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വെട്ടിനുറുക്കി പെട്ടിയിലാക്കി കാറില്‍ കൊണ്ടുവരികയായിരുന്നു.
ഭാര്യയുടെ മൃതദേഹം അടങ്ങിയ പെട്ടി ഇയാള്‍ തിങ്കളാഴ്ച രാത്രിയോടെ മദനപ്പള്ളിയിലുള്ള ഒരു റോഡരികില്‍ കൊണ്ടുവന്ന് കത്തിക്കാന്‍ ശ്രമിക്കവേയാണ് നാട്ടുകാര്‍ കണ്ടത്. പെട്ടിക്ക് തീകൊളുത്തിയ ശേഷം ഇയാള്‍ നാട്ടുകാരില്‍ നിന്നും രക്ഷപ്പെട്ട് കാറുമെടുത്ത് പോയി. എന്നാല്‍ പിന്തുടര്‍ന്ന നാട്ടുകാര്‍ ഇയാളെ പിടികൂടി. പോലീസെത്തി പെട്ടി തുറന്നപ്പോള്‍ ഒരു സ്ത്രീയുടെ മൃതദേഹം കൊത്തിനുറുക്കി കഷണങ്ങളാക്കിയതാണ് കണ്ടത്.

മൃതദേഹത്തിന്റെ മുഖം പൂര്‍ണമായും കത്തി നശിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇത് രൂപേഷ് കുമാര്‍ അഗര്‍വാളിന്റെ ഭാര്യ സിന്തിയയാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്. തിങ്കളാഴ്ച രാത്രി ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ ഇവരുടെ മകള്‍ കാറില്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
രൂപേഷ് കുമാര്‍ അഗര്‍വാളിന്റെ ഭാര്യ സിന്തിയ കോംഗോ സ്വദേശിയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരാളുമായി സിന്തിയയ്ക്ക് പ്രണയ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രൂപേഷ് കുമാര്‍ അഗര്‍വാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ഉണ്ടായ വീട്ടുവഴക്കിനൊടുവില്‍ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നത്രെ. മഴു ഉപയോഗിച്ച് മൃതദേഹം വെട്ടിമുറിച്ച ശേഷം കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുവന്ന് ഉപേക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.












Click it and Unblock the Notifications