Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാൽവാൻ അതിർത്തിയിൽ കൊല്ലപ്പെട്ടത് 45 ചൈനീസ് സൈനികർ; റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട്

ദില്ലി; കഴിഞ്ഞ ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ വാർത്താ ഏജൻസി ടാസ്. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടെന്ന് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.

army

ഗാൽവൻ താഴ്വരയിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എത്ര സൈനികർക്ക് ആളപായം സംഭവിച്ചുവെന്ന് വ്യക്തമാക്കാൻ ചൈന തയ്യാറായിരുന്നില്ല. അതേസമയം 40-50 വരെ സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നായിരുന്നു ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരിൽ ചൈനീസ് കമാന്റിങ്ങ് ഓഫീസറും ഉൾപ്പെട്ടതായിട്ടായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത് ചൈന നിഷേധിച്ചിരുന്നു. സൈനികർ കൊല്ലപ്പെട്ടുവെന്നത് വ്യാജ വാർത്തയാണെന്നായിരുന്നു ചൈന വ്യക്തമാക്കിയത്.

അതിനിടെ പാംഗോങ്ങ് മേഖലയിൽ ഇന്ത്യ-ചൈന സേനകൾ പിൻമാറുന്നത് സംബന്ധിച്ച് ധാരണയായതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. 9 മാസങ്ങൾക്ക് ശേഷമാണ് പിൻമാറ്റം. പാങ്കോങ് തടകത്തിന്റെ തെക്കൻ തീരത്ത് നിന്നും വടക്കൻ തീരത്തു നിന്നും പിന്മാറാനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണ ആയിരിക്കുന്നത്. പാംഗോങ്ങ് തീരത്ത് പട്രോളിംഗ് നിർത്താനും ഇരു സൈന്യങ്ങളും നടത്തിവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാനും പരസ്പര ധാരണയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+