15000 രൂപ നല്‍കി 14കാരിയെ 46കാരന്‍ വിവാഹം കഴിച്ചു; മാതാപിതാക്കളടക്കം അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടകയില്‍ ശൈശവവിവാഹം 46കാരനെയും 14 വയസുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിലാണ് സംഭവം. വിവാഹം കഴിക്കാന്‍ കൂട്ടുനിന്നതിനാണ് മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു. വിവാഹ കര്‍മ്മങ്ങള്‍ നിര്‍വഹിച്ച പൂജാരിയെയും പൊലീസ് തേടുകയാണ്.

പഠനം നിന്നുപോയ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സിഡബ്ല്യുസി) കസ്റ്റഡിയില്‍ അയച്ചു, ഇപ്പോള്‍ ബംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡനിലെ സ്ത്രീകള്‍ക്കായുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചിക്കബെട്ടഹള്ളിയിലെ ഭൂവുടമ എന്‍.ഗുരുപ്രസാദാണ് പ്രതിയായ 46കാരന്‍.

പെണ്‍കുട്ടിയുടെ മതാപിതാക്കല്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നവരാണ്. മൂന്ന് പെണ്‍മക്കളാണ് ഇവര്‍ക്ക്. പണം ഇല്ലാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ വിദ്യാഭ്യാസം നേരത്തെ മുടങ്ങിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഗുരുപ്രസാദ് മാതാപിതാക്കളെ സമീപിച്ചത്. തുടര്‍ന്ന് അവര്‍ക്ക് ഒരുപാട് പണം നല്‍കി വശത്താക്കുകയായിരുന്നു. പ്രതി ഗുരുപ്രസാദ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പണം നല്‍കി പ്രലോഭിപ്പിച്ചതായി പോലീസ് പറഞ്ഞു.

എന്താ ഒരു ലുക്ക്, ഓണം അടിച്ചുപൊളിച്ചല്ലേ...വൈറലായി നൈല ഉഷയുടെ ചിത്രങ്ങള്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുദാസ് പ്രസാദിന്റെ ഭാര്യ ഉപേക്ഷിച്ചു പോയതാണ്. ഇതിന് ശേഷം ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. തുടര്‍ന്ന് 14 കാരിയെ കണ്ടപ്പോള്‍ ഒരു സ്ത്രീ മുഖേന വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

വിവാഹത്തിന് സമ്മതിക്കാന്‍ 15,000 രൂപയാണ് മാതാപിതാക്കള്‍ക്ക് നല്‍കിയത്. തുടര്‍ന്ന് സമ്മതിച്ചതോടെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തുകയായിരുന്നു. വിവാഹത്തിന് ശേഷം പെണ്‍കുട്ടി ഒരു ഹോസ്റ്റലില്‍ ജോലിക്ക് പോയിരുന്നു. ഹോസ്റ്റലിന്റെ ഉടമയോട് വിവാഹം കഴിച്ചതാണെന്നും ഭര്‍ത്താവിന് 46 വയസുണ്ടെന്നും പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇക്കാര്യം അറിഞ്ഞ ഹോസ്റ്റല്‍ ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, പണത്തിനുള്ള ബുദ്ധിമുട്ടുകൊണ്ടും കഷ്ടപ്പാടും കൊണ്ടാണ് പെണ്‍കുട്ടിയെ 46കാരന് വിവാഹം കഴിപ്പിച്ചുകൊടുത്തതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.

ശാരീരികവും മാനസികവും ആയ പക്വത എത്തുന്നതിനു മുന്‍പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ നടക്കുന്ന വിവാഹത്തെയാണ് ശൈശവവിവാഹം. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയായ പുരുഷന്‍ വിവാഹം ചെയ്തു ശാരീരികബന്ധം പുലര്‍ത്തുന്നത് ബലാത്സംഗ കുറ്റത്തിന്റെ പരിധിയില്‍ വരുന്ന ഒന്നാണ്.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
ലോകത്തിലെ മൂന്നിലൊന്ന് ശൈശവവിവാഹങ്ങളും ഇന്ത്യയിലാണ് കാണപ്പെടുന്നത്. യൂനിസെഫിന്റെ കണക്ക് പ്രകാരം 47% ശതമാനം പെണ്‍കുട്ടികള്‍ 18 വയസ്സിലും, 18% പെണ്‍കുട്ടികള്‍ 15 വയസ്സിലും വിവാഹം കഴിക്കപ്പെടുന്നു. ഇന്ത്യന്‍ നിയമപ്രകാരം കുറ്റകരമാണെങ്കിലും രാജ്യവ്യാപകമായി ഇത് കാണപ്പെടുന്നു. ആന്ധ്രാപ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ ശൈശവവിവാഹനിരക്ക് കൂടുതലാണ്. കര്‍ക്കശമായ നിയമങ്ങളുടെയും ബോധവത്കരണത്തിന്റെയും ഫലമായി ഇന്ത്യയിലെ ശൈശവവിവാഹനിരക്ക് കുറഞ്ഞുവരുന്നതായി കാണപ്പെടുന്നു.












Click it and Unblock the Notifications