ഭീകരാക്രമണ പരമ്പര: 24 മണിക്കൂറിനിടെ ആറ് ആക്രമണങ്ങൾ, ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിസ്ബുൾ മുജാഹിദ്ദീൻ

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണ പരമ്പരയിൽ 13 സൈനികർക്ക് പരിക്കേറ്റു. ദക്ഷിണ കശ്മീരില്‍ അഞ്ചും പടിഞ്ഞാറന്‍ കശ്മീരില്‍ ഒന്നുമുൾപ്പെടെ ആറ് ഭീകരാക്രമണങ്ങളാണ് കശ്മീർ താഴ്വരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. ആക്രമണ പരമ്പരകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ രംഗത്തെത്തിയിട്ടുണ്ട്.

ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാലിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് സൈനികർക്ക് പരിക്കേറ്റിരുന്നു. സിആർപിഎഫിന്‍റെ 180 ബറ്റാലിയന് നേർക്ക് ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. പ്രദേശത്ത് ഭീകരർക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബഹ്‌റൈനില്‍ പാളയത്തില്‍ പട; ഖത്തറിനെ അനുകൂലിച്ച് പ്രമുഖന്‍, മന്ത്രിസഭയെ കോടതി കയറ്റി!! ഒടുവില്‍

kashmir-

അനന്ദ്നാഗിൽ റിട്ട ഹൈക്കോടതി ജഡ്ജി മുഹമ്മദ് അത്താറിന്‍രെ വീട് ആക്രമിച്ച സംഘം പുല്‍വാമയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയും ചൊവ്വാഴ്ച ആക്രമണമുണ്ടായിരുന്നു. ആക്രമണം നടത്തിയ ഭീകരര്‍ പോലീസുകാരുടെ നാല് സർവ്വീസ് റൈഫികളും തട്ടിയെടുത്താണ് കടന്നു കളഞ്ഞത്. പുൽവാമയിലെ പോലീസ് സ്റ്റേഷനും ഭീകരർ ആക്രമിച്ചു. നേരത്തെയും ദക്ഷിണ കശ്മീരില്‍ ഭീകരര്‍ പോലീസില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ച സംഭവമുണ്ടായിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരെ ആര്‍മിയുടെ 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ആക്രമണത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നുവെന്നും സുരക്ഷാ ഏജന്‍സികളെ വിവരമറിയിച്ചിരുന്നുവെന്നുമാണ് പോലീസ് വാദം. തിങ്കളാഴ്ച ത്രാലില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡട് ആക്രമണത്തില്‍ രണ്ട് പാരാമിലിറ്ററി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച സിര്‍ബാലിലെ സിആര്‍പിഎഫ് ക്യാമ്പിന് നേര്‍ക്കും ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.

English summary
5 terror attacks across Kashmir in a day, over one dozen hurt
Please Wait while comments are loading...