Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ആരാണെന്ന് അറിയാമോ? മോദിയുടെ ചോദ്യത്തിന് 5 വയസുകാരി നല്‍കിയ ഉത്തരം വൈറല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഞ്ച് വയസ്സുകാരിയും നടത്തിയ സംഭാഷണമാണ് സോഷ്യല്‍ മീഡിയോ ആഘോഷമാക്കിയിരിക്കുന്നത്.ബി.ജെ.പി എം.പിയുടെ അഞ്ചുവയസ്സുകാരിയായ മകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച രസകരമായ സംഭാഷണമാണ് ഉണ്ടായത്.മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി അനില്‍ ഫിറോസിയ ആണ് തന്റെ കുടുംബത്തെ പ്രധാനമന്ത്രിയെ കാണാന്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്.

അനില്‍ ഫിറോസിയയുടെ മകള്‍ അഹാന ഫിറോസിയയാണ് പ്രധാനമന്ത്രി മോദിയെ സന്തോഷിപ്പിച്ചത്. താന്‍ ആരാണെന്ന് അവള്‍ക്ക് അറിയാമോ എന്നാണ് പ്രധാനമന്ത്രി കുട്ടിയോട് ചോദിച്ചത്. 'അറിയാം, നിങ്ങളാണ് മോദി ജി. ആപ്പ് ടിവി പര്‍ റോസ് ആതീന്‍ ഹേ (നിങ്ങള്‍ എല്ലാ ദിവസവും ടിവിയില്‍ കാണാറുണ്ട്)' കുട്ടി മറുപടി പറഞ്ഞു.'

1


ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാമോ, പ്രധാനമന്ത്രി മോദി അമര്‍ത്തി.'നിങ്ങള്‍ ലോക്‌സഭയില്‍ ജോലി ചെയ്യുന്നു' എന്നായിരുന്നു മറുപടി.പ്രധാനമന്ത്രി ചിരിച്ചു, മുറി പൊട്ടിച്ചിരിയില്‍ മുങ്ങി.പ്രധാനമന്ത്രി മോദി അഹാനയ്ക്ക് ഒരു ചോക്ലേറ്റ് സമ്മാനമായി നല്‍കി. പ്രധാനമന്ത്രിയും ഈ അഞ്ചി വയവുകാരിയും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ അനില്‍ ഫിറോസിയ ഇതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം ആയിരുന്നു

2

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്തതിലൂടെ ആണ് മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നുള്ള ബിജെപി എംപി അനില്‍ ഫിറോസിയ ശ്രദ്ധേയന്‍ ആയത്. ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തന്റെ മണ്ഡലത്തിലേക്ക് ഫണ്ട് ലഭിക്കുന്നതിന് എംപിയോട് ഭാരം കുറയ്ക്കാന്‍വെല്ലുവിളിച്ചിരുന്നു.

3


അന്ന് 127 കിലോയോളം ഭാരമുണ്ടായിരുന്ന ഫിറോസിയയോട് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രിയായ നിതിന്‍ ഗഡ്കരി പറഞ്ഞത്, നഷ്ടപ്പെടുന്ന ഓരോ കിലോഗ്രാമിനും ഉജ്ജയിനിന്റെ വികസനത്തിന് 1000 കോടി രൂപ ലഭിക്കുമെന്നായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത അനില്‍ ഫിറോസിയ വെറും 4 മാസത്തിനുള്ളില്‍ 15 കിലോയാണ് കുറച്ചിരിക്കുന്നത്.

Recommended Video

cmsvideo
    ജാർഖണ്ഡിൽ നിന്നും ഇന്ത്യയുടെ പ്രഥമ വനിതയിലേക്ക് | Draupadi Murmu
    4


    നാഗ്പൂരില്‍ നിന്നുള്ള ആയുര്‍വേദ വിദഗ്ധര്‍ നല്‍കിയ ഡയറ്റ് പ്ലാന്‍ അനുസരിച്ചാണ് തന്റെ ജീവിത ചര്യയെന്നും അതിനോടൊപ്പം ശരീരഭാരം കുറയ്ക്കാന്‍ 2-3 മണിക്കൂര്‍ ശാരീരിക വ്യായാമം, സൈക്ലിംഗ്, നീന്തല്‍ എന്നിവയും ചെയ്യുന്നുണ്ട് എന്നാണ് ഫിറോസിയ പറയുന്നു.

    ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+