കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50% സീറ്റുകള്‍ 50 വയസിന് താഴെയുള്ളവര്‍ക്ക്, ഒരു കുടുംബത്തിന് ഒരു സീറ്റ്;ഗുജറാത്തിൽ കോൺഗ്രസിന്റെ ബ്ലൂപ്രിന്റ്

Google Oneindia Malayalam News

അഹമ്മദാബാദ്; രാജസ്ഥാനിൽ നടന്ന കോൺഗ്രസ് ചിന്തൻ ശിവിറിൽ പാർട്ടിയെ അടിമുളി പൊളിച്ചെഴുതാനുള്ള നിർദ്ദേശങ്ങളാണ് ഉയർന്നത്. ഈ നിർദ്ദേശങ്ങളിൽ ചിലത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പയറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പദ്ധതികൾ എന്താകണമെന്നത് സംബന്ധിച്ച് ചിന്തൻ ശിവിറിൽ നേതാക്കൾ ചർച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരുമാനം.

'മീരാ ജാസ്മിൻ..റിയലി ഹോട്ട്...അഴക് പിന്നെ പറയേണ്ടല്ലോ'.. പച്ച ഗൗണിൽ താരം..വൈറലായി പുതിയ ഫോട്ടോകൾ

1

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി കോട്ടയായ ഗുജറാത്തിൽ മിന്നും പ്രകടനായിരുന്നു കോൺഗ്രസ് കാഴ്ച വെച്ചത്. ബി ജെ പി 99 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 77 സീറ്റുകൾ വരെ നേടാൻ സാധിച്ചിരുന്നു. അതായത് കഴിഞ്ഞ 32 വർഷത്തിനിടയിൽ കോൺഗ്രസ് നേടുന്ന ഏറ്റവും കൂടുതൽ സീറ്റുകൾ. പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ കോൺഗ്രസിന്റെ ഈ മുന്നേറ്റത്തിന് സഹായിച്ചു.

2


മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഉൾപാർട്ടി തർക്കങ്ങളിൽ നട്ടം തിരിഞ്ഞ് നിൽക്കുകയാണ് കോൺഗ്രസ്. പാർട്ടി വർക്കിംഗ് പ്രസിഡന്റ് കൂടിയായ ഹാർദീക് പട്ടേൽ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ചില മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ട് ബി ജെ പിയിലെത്തി. ഈ നിലയിൽ തുടർന്നാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് നിർണായക തീരുമാനങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നത്.

ഗുജറാത്തിൽ ബിജെപിയുടെ 'മിഷൻ 150 പ്ലസ്';ആം ആദ്മിയേയും കോൺഗ്രസിനേയും നേരിടാൻ പ്രത്യേക പദ്ധതിഗുജറാത്തിൽ ബിജെപിയുടെ 'മിഷൻ 150 പ്ലസ്';ആം ആദ്മിയേയും കോൺഗ്രസിനേയും നേരിടാൻ പ്രത്യേക പദ്ധതി

3


ഇതിന്റെ ഭാഗമായി ഇക്കുറി മത്സരിക്കുന്ന സീറ്റുകളിലെ പകുതി സീറ്റുകള്‍ 50 വയസ്സിന് താഴെയുള്ളവർക്കായിരിക്കും നൽകുക. ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രമായിരിക്കും സീറ്റ് അനുവദിക്കുക. ഉദയ്പൂരിൽ പോയ സംസ്ഥാന നേതാക്കൾ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ചുള്ള തന്ത്രം യോഗത്തിൽ ആസാത്രണം ചെയ്തിട്ടുണ്ട്, കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. സംസ്ഥാനത്ത് നിന്ന് 15 മുതിര്‍ന്ന നേതാക്കളാണ് ചിന്തന്‍ ശിവിറില്‍ പങ്കെടുത്തത്.

4


ചിന്തന്‍ ശിവിറിലെടുത്ത തീരുമാനങ്ങള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കുമെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭാരത് സിങ് സോളങ്കി പറഞ്ഞു.രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത മാസം ഗുജറാത്തിലെത്തും. സംസ്ഥാനത്തിന് പുറത്തുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഓരോ പാര്‍ലമെന്റ് സീറ്റുകളുടെയും ചുമതല നല്‍കും. ഓരോ ലോക്‌സഭ മണ്ഡലത്തിനും കീഴിലുള്ള 5-6 നിയമസഭ മണ്ഡലങ്ങളുടെ ഉത്തരവാദിത്തം നേതാക്കൾക്ക് നൽകും, മനീഷ് ദോഷി പറഞ്ഞു.

5


അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ബി ജെ പിയും പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി കഴിഞ്ഞു. സംസ്ഥാന നേതാക്കളെ ഉൾപ്പെടുത്തി കൊണ്ട് ബി ജെ പി ദ്വിദിന യോഗം നടത്തിയിരുന്നു.
കേന്ദ്ര മന്ത്രി അമിത് ഷാ ഉൾപ്പെടെയാണ് യോഗത്തിൽ പങ്കെടുത്തത്. ഗുജറാത്തിലെ വിജയം ഏറെ നിർണായകമാണെന്നും അതിനാൽ ഇക്കുറി 150 ന് മുകളിൽ സീറ്റുകൾ നേടണമെന്നുമാണ് സംസ്ഥാന നേതാക്കൾക്ക് അമിത് ഷാ നൽകിയ നിർദ്ദേശം ആം ആദ്മി പാർട്ടിയേയും കോൺഗ്രസിനേയും നേരിടാൻ പ്രത്യേക പദ്ധതികളാണ് പാർട്ടി തയ്യാറാക്കുന്നതെന്നാണ് ബി ജെ പി സംസ്ഥാന നേതാക്കൾ പറഞ്ഞത്. 1990 മുതൽ ബി ജെ പിയാണ് ഗുജറാത്ത് ഭരിക്കുന്നത്.

English summary
50% of seats for those under 50, one seat per family; Congress blueprint in gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X