കശ്മീരില്‍ സ്ഫോടനത്തില്‍ ആറ് മരണം: ഭീകരരെ വധിച്ചതില്‍ പ്രതിഷേധം!! പരിക്കേറ്റവരുടെ നില ഗുരുതരം,
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരെ വധിച്ചതിന് സ്ഫോടനം. കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സ്ഫോടനവസ്തുു പൊട്ടിത്തെറിച്ച് ആറ് പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച കശ്മീരിലെ കുല്‍ഗാമിലാണ് സംഭവം. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. എന്നാല്‍ സ്ഫോടനത്തിലാണ് ജനങ്ങള്‍ മരിച്ചതെന്നും സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ആറ് പേര്‍ മരിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സുരക്ഷാ സൈന്യം സ്ഥലത്തുനിന്ന് പിന്‍വലിഞ്ഞതോടെ ഏറ്റുമുട്ടല്‍ അവസാനിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു.

സുരക്ഷാ സൈന്യവും ഭീകകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് ജനങ്ങളോട് പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. സ്ഫോടന വസ്തുുക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നതിന് മുമ്പ് ആളുകള്‍ സ്ഥലത്തെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുരക്ഷാ സേനയുടെ താക്കീത് വകവെക്കാതെ സ്ഥലത്തെത്തിയപ്പോഴാണ് സ്ഫോടക വസ്തുുക്കള്‍ പൊട്ടിത്തേറിച്ചത്. സംഭവത്തില്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ദുഖം രേഖപ്പെടുത്തി.
കുല്‍ഗാമിലെ ലാരോ പ്രദേശത്ത് വിവിധ സുരക്ഷാ ഏജന്‍സികള്‍ ചേര്‍ന്ന് സംയുക്ത ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുന്നത്. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെയെത്തുന്നത്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications