Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഎ ഭരണകാലത്ത് സൈന്യം നടത്തിയത് 6 മിന്നലാക്രമണങ്ങൾ, മോദിയുടേത് സ്വയം പുകഴ്ത്തൽ: കോൺഗ്രസ്

ദില്ലി: യുപിഎ ഭരണകാലത്ത് സൈന്യം ആറ് മിന്നലാക്രമണങ്ങൾ നടത്തിയിരുന്നെന്ന് കോൺഗ്രസ്. കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് അവകാാശവാദവുമായി രംഗത്തെത്തിയത്. എന്നാൽ മിന്നലാക്രമണം തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പൊൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ മിന്നലാക്രണം 2008 ജൂണ്‍ 19നാണ് നടത്തിയതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടാമത്തേത് 2011 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ തീയതികളില്‍ നടത്തി. 2013 ജനുവരി ആറ്, 2013 ജൂലായ് 27, 28, 2013 ഓഗസ്റ്റ് ആറ്, 2014 ജനുവരി 14 എന്നീ തീയതികളിലാണ് പിന്നീട് മിന്നലാക്രമണങ്ങള്‍ നടന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Rajiv Shukla

മിന്നലാക്രമണങ്ങൾ സ്വന്തം നേട്ടമാണെന്ന് പറഞ്ഞുകൊണ്ട് വാജ്പേയിയോ മൻമോഹൻ സിങോ ഇതുവരെ രംഗത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മിന്നലാക്രമണം മാത്രം നടത്തിയ നേതാവാണ് സ്വയം പുകഴ്ത്തുന്നതെന്നും രാജീവ് ശുക്ല ആരോപിച്ചു.

മോദി ഭരണകാലത്ത് നടത്തിയ രണ്ട് മിന്നലാക്രമണങ്ങളുടെ പേരിലാണ് കോണ്‍ഗ്രസും ബിജെപിയു വാക്‌പോര് നടത്തിയത്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനാണ് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ആദ്യ മിന്നലാക്രമണം നടത്തിയത്. വാജ്‌പേയി ഭരണകാലത്ത് 2001 ജനുവരി 21 നും 2003 സെപ്റ്റംബര്‍ 18നുമാണ് മിന്നലാക്രമണങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+