കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ യുപിയിൽ ശിശുമരണം തുടര്‍ക്കഥയാകുന്നു; 3 ദിവസത്തിനിടെ മരിച്ചത് 61 കുഞ്ഞുങ്ങള്‍, കാരണം?

ഓഗസ്റ്റ് 27, 28, 29 ദിവസങ്ങളിലായി 61 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 11 മരണങ്ങള്‍ മസ്തകിഷ്‌ക ജ്വരം മൂലമാണ്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ലഖ്നൗ: ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളേജിൽ വീണ്ടും ശിശു മരണം. കഴിഞ്ഞ മുന്ന് ദിവസത്തിനിടെ വിവിധ അസുഖങ്ങളെ തുടർന്ന് 61 കുഞ്ഞുങ്ങളാണ് മരിച്ചത്.മസ്തിഷ്കജ്വരം, ന്യൂമോണിയ, സെപ്സിസ് ഉൾപ്പെടെയുള്ള അസുഖങ്ങളും മറ്റ് അരോഗ്യപ്രശ്നങ്ങളുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായത്.

മകളെ മാപ്പ്! ഈ കണ്ണുനീര്‍ തുള്ളികള്‍ ഹൃദയം തുളയ്ക്കുന്നു, പോലീസിന്റെ ട്വീറ്റ്മകളെ മാപ്പ്! ഈ കണ്ണുനീര്‍ തുള്ളികള്‍ ഹൃദയം തുളയ്ക്കുന്നു, പോലീസിന്റെ ട്വീറ്റ്

yogi

നവജാതശിശു സംരക്ഷണ യൂണിറ്റിൽ 25 പേരും ജനറൽ പീഡിയാട്രിക് വാർഡിൽ 25 പേരും എൻസെഫലിറ്റിസ് വാർഡിൽ 11 പേരുമാണ് മരിച്ചത്. കനത്ത മഴ പെയ്യുന്നതിനാൽ വരും ദിവസങ്ങളിൽ മരണസംഖ്യ കൂടുമെന്ന് പ്രാദേശിക ഡോക്ടർമാർ അറിയിച്ചു. ആഗസ്റ്റ് ഒന്നു മുതൽ 28 വരെ 290 കുട്ടികളാണ് ആശുപത്രിയിൽ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൂന്ന് ദിവസങ്ങളിലായി 61 കുട്ടികൾ

മൂന്ന് ദിവസങ്ങളിലായി 61 കുട്ടികൾ

യുപിയിലെ ഗോരാഖ്പൂർ ബിആർഡി മെഡിക്കൽ കോളേജിൽ വീണ്ടും ശിശുമരണം. മൂന്ന് ദിവസങ്ങളിലായി( 27,28,29) 61 കുട്ടികൾ മരിച്ചു.

മരണ കാരണം

മരണ കാരണം

മസ്തിഷ്‌കജ്വരം, ന്യൂമോണിയ,സെപ്‌സിസ് ഉള്‍പ്പെടെയുള്ള അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമാണ് കുഞ്ഞുങ്ങളുടെ മരണ കാരണം.11 കുട്ടികളാണ് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്.

മരണ സംഖ്യ ഉയരും

മരണ സംഖ്യ ഉയരും

സംസ്ഥാന കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മരണ സംഖ്യ വർധിക്കാൻ ഇടയുണ്ടെന്നും ഡോക്ടർ പറഞ്ഞു.

നിയന്ത്രിക്കാൻ സാധിച്ചില്ല

നിയന്ത്രിക്കാൻ സാധിച്ചില്ല

യുപി തിരഞ്ഞെടുപ്പിനായി സർക്കാർ സംവിധാനങ്ങൾ തിരക്കിലായതിനാലാണ് മസ്തിഷ്കജ്വരം നിയന്ത്രിക്കാൻ കഴിയാതിരുന്നതെന്ന് ഡോക്ടർ ആർപി സിങ് വ്യക്തമാക്കി.

മഴക്കാല രോഗങ്ങൾ

മഴക്കാല രോഗങ്ങൾ

സംസ്ഥാനത്ത് മൺസൂൺ കനത്തതോടെ കുട്ടികൾക്കിടയിൽ വളരെയധികം രോഗങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊതുക് നിയന്ത്രണം, വാക്സിനേഷൻ , ക്ലോറിനേഷൻ, എന്നിവ കൃത്യ സമയത്ത് ചെയ്തില്ലെന്നും അദ്ദേഹം ഡോക്ടർ കുറ്റപ്പെടുത്തി.

 ഓക്സിജന്റെ അഭാവം

ഓക്സിജന്റെ അഭാവം

ആഗസ്റ്റ് മാസം ആദ്യം ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് എഴുപതില്‍ അധികം കുട്ടികള്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

 സർക്കാർ നടപടി

സർക്കാർ നടപടി

ഓക്സിജന്റെ അഭാവം മൂലം കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിനുശേഷം സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടേയും പാരമെഡിക്കൽ സ്റ്റാഫുകളുടേയും എണ്ണം വർധിപ്പിച്ചിരുന്നു

ഡോക്ടറിനെതിരെ നടപടി

ഡോക്ടറിനെതിരെ നടപടി

കുഞ്ഞുങ്ങളുടെ ദാരുണ മരണത്തെ തുടർന്ന് ബിആർഡി മെഡിക്കൽ കോളേജിലെ പ്രിൻസിപ്പിലായിരുന്ന ഡോ രാജീവ് മിശ്ര, ഭാര്യ ഡോ പൂർണിമ ശുക്ല എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.യുപി സ്പെഷ്യൽ ടാസ്ക് ഫോഴാസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് രാജീവ് മിശ്രയെ പ്രിൻസിപ്പിൽ സ്ഥാനത്തു നിന്നു നീക്കിയിരുന്നു. കൂടാതെ ആശുപത്രിയിലുണ്ടായിരുന്ന ശിശു രോഗ വിഭാഗം മേധാവി കഫീൽ അഹമ്മദിനെ യോഗി സർക്കാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു

English summary
Sixty one children, mostly newborns, have died in the last 72 hours at the hospital in Gorakhpur where 70 infant deaths were reported three weeks ago, from various causes including oxygen shortage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X