Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേഠിയും അയോധ്യയും ഉൾപ്പെടെ 61 മണ്ഡലങ്ങൾ..അഞ്ചാം ഘട്ടം കോൺഗ്രസിനും ബിജെപിക്കും നിർണായകം

ദില്ലി; ഞായറാഴ്ചയാണ് യുപിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ്. 12 ജില്ലകളിൽ 61 മണ്ഡലങ്ങളാണ് വിധിയെഴുതുക. കോൺഗ്രസിൻറെ ശക്തികേന്ദ്രങ്ങളായ അമേഠി, റായ്ബറേലി, ബി ജെ പി ശക്തി കേന്ദ്രമായ അയോധ്യ, കൂടാതെ സുൽത്താൻപൂർ, ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാംഭി, പ്രയാഗ്രാജ്, ബരാബങ്കി, ബഹ്റൈച്ച്, ശ്രാവസ്തി, ഗോണ്ട എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിനേയും ബി ജെ പിയേയും സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ ഘട്ടം.

1

2017 ൽ 61 ൽ 47 മണ്ഡലങ്ങളും ബി ജെ പിയായിരുന്നു വിജയിച്ചത്. അന്ന് ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്നാ ദളിന് ഇവിടെ നിന്ന് മൂന്ന് സീറ്റുകൾ ലഭിച്ചു. സമാജ്വാദി പാർട്ടി 5 ബഹുജൻ സമാജ്വാദി പാർട്ടി 3, കോൺഗ്രസ് 2, ഒരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു സീറ്റുകൾ നേടിയത്.
2017 മുതൽ ബി ജെ പിയുടെ ശക്തി കേന്ദ്രമാണ് ഈ പൂർവാഞ്ചൽ മേഖല. 2017 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ഇവിടെ ബി ജെ പി തൂത്തുവാരി. ഇത്തവണ അയോധ്യയിൽ ഉൾപ്പെടെ വലിയ നേട്ടം കൊയ്യാമെന്നും വിജയം ആവർത്തിക്കുമെന്നുമാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്.

2

എന്നാൽ കർഷക പ്രശ്നങ്ങൾ ഇത്തവണ ബി ജെ പിക്ക് ഇവിടെ വെല്ലുവിളി തീർക്കുന്നുണ്ട്. പടിഞ്ഞാറൻ യുപിയിൽ വിവാദ കാർഷിക നിയമങ്ങളെ ചൊല്ലിയാണ് ബിജെപിക്കെതിരെ കർഷക രോഷം ഉയർന്നതെങ്കിൽ ഇവിടെ അലഞ്ഞ് തിരിയുന്ന കന്നുകാലികളാണ് കർഷകരുടെ പ്രധാന പ്രശ്നം. വിഷയത്തിൽ ശക്തമായ പ്രചരണമാണ് പ്രതിപക്ഷം നടത്തുന്നത്.

3

പ്രശ്‌നം നേരിടാൻ പാർട്ടി പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്‌റൈച്ചിലെ തന്റെ റാലിയിൽ വെച്ച് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പശുക്കളെ വളർത്തുന്നവർക്ക് 900 രൂപ നൽകുമെന്ന് യോഗി ഉറപ്പ് നൽകിയതായും മോദി പറഞ്ഞു. അതേസമയം എസ്പി അധികാരത്തിലെത്തിയാൽ വയലുകൾ സംരക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു അഖിലേഷ് യാവിന്റെ പ്രഖ്യാപനം.

4

അതേസമയം തങ്ങളുടെ കോട്ടയായ അയോധ്യ ഉൾപ്പെടെയുള്ള മേഖലകളിൽ ബി ജെ പി ഇക്കുറി വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ. അയാധ്യയിൽ രാമക്ഷേത്ര നിർമ്മാണം പണിയാൻ സുപ്രീം കോടതി അനുമതി നൽകിയതിന് ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ക്ഷേത്രനിർമ്മാണം തന്നെയാണ് ബി ജെ പിയുടെ പ്രധാന പ്രചാരണ ആയുധം. സിറ്റിംഗ് എം എൽ എയായ വേദ് പ്രകാശ് ഗുപ്തയെ തന്നെയാണ് ബി ജെ പി ഇവിടെ മത്സരിപ്പിക്കുന്നത്. ബ്രാഹ്മണ മുഖമായ തേജ് നരേൻ പാണ്ഡേയാണ് എസ് പി സ്ഥാനാർത്ഥി.

5


കോൺഗ്രസിനെ സംബന്ധിച്ച് പാർട്ടി കോട്ടയായ റായ്ബറേലിയും അമേഠിയും കൈവിടാതിരിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റായ്ബറേലി ലോക്സഭ മണ്ഡലത്തിൽ രണ്ട് നിയമസഭ മണ്ഡലങ്ങളായിരുന്നു കോൺഗ്രസിന് ലഭിച്ചത്, റായ്ബറേലിയും ഹർചന്ദപൂറും. അതിഥി സിംഗും രാകേഷ് സിംഗുമായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. എന്നാൽ നിലവിൽ ഈ രണ്ട് പേരും ഇത്തവണ ബി ജെ പി ടിക്കറ്റിലാണ് ഇവിടെ നിന്ന് മത്സരിക്കന്നത്.

6

ഈ മേഖലയിൽ ശക്തമായ സാന്നിധ്യമുള്ള ചെറുപാർട്ടികളുമായി സഖ്യത്തിലാണ് സമാജ്വാദി പാർട്ടി മത്സരിക്കുന്നത്. ഒബിസി വോട്ടുകളുടെ ഏകീകരണം ഈ ഘട്ടത്തിൽ നേട്ടമുണ്ടാക്കാൻ തന്നെ സഹായിക്കുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രതീക്ഷ.

'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്

Recommended Video

cmsvideo
    എന്റെ അച്ഛന്‍, മുത്തശ്ശി...തീവ്രവാദം എന്താണെന്ന് ഞങ്ങള്‍ക്കറിയാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+