കേരളത്തിലെ എംഎല്‍എമാരില്‍ 63 ശതമാനവും ക്രിമിനല്‍ പശ്ചാത്തലമുളളവര്‍
ദില്ലി:കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എ മാരില്‍ 63 ശതമാനം പേരും ക്രിമിനല്‍ പശ്ചാത്തലമുളളവരാണെന്ന് അസോസിയേഷന്‍സ് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) കണക്കുകള്‍. തിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാള്‍ ,ആസാം,തമിഴ് നാട്,കേരള,പുതുച്ചേരി സംസ്ഥാനങ്ങളില്‍ നിന്നുളള 812 എം എല്‍ എമാരില്‍ കേരളത്തില്‍ നിന്നുളളവരാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളെ നേരിടുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുളള 32 ശതമാനം എംഎല്‍എ മാര്‍ കൊലപാതകം,പീഡനം ഉള്‍പ്പെടെയുളള ഗൗരവകരമായ കേസുകളില്‍ പ്രതികളാണ്.
812 പേരില്‍ 296 എംഎല്‍എമാരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് എ ഡി ആര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതില്‍ 176 പേര്‍ ഗൗരവകരമായ കേസുകളില്‍ പ്രതികളാണ്. കേരളത്തില്‍ 2011 ലെ തിരഞ്ഞെടുപ്പിനു ശേഷമുളള എ ഡി ആര്‍ സര്‍വ്വേയില്‍ ക്രിമിനല്‍ പശ്ചാത്തലമുളള എം എല്‍ എ മാര്‍ വെറും 14 ശതമാനമായിരുന്നു. ഇത് കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് സൂചിപ്പിക്കുന്നതെന്ന് എ ഡി ആര്‍ സ്ഥാപക ഡയറക്ടര്‍ ജഗദീപ് ചോക്കര്‍ പറഞ്ഞു. എന്നാല്‍ തമിഴ്‌നാട്ടില്‍ 2011 ല്‍ 30 ശതമാനമായിരുന്നെങ്കില്‍ 2016 ല്‍ 34 ശതമാനമായി മാത്രമാണ് വര്‍ദ്ധിച്ചത്. എഐഎഡിഎംകെ എംഎല്‍എ മാരുടെ മേല്‍ 22 ശതമാനവും ഡിഎംകെ (48), കോണ്‍ഗ്രസ്സ്(71) എന്നിങ്ങനെയാണ് കണക്കുകള്‍.

മറ്റു സംസ്ഥാനങ്ങള്‍ പരിശോധിച്ചാലും ക്രിമിനല്‍ പ്ശ്ചാത്തലമുളള എംഎല്‍എ മാരുടെ എണ്ണത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എ മാരില്‍ 20 ശതമാനം പേരും ആദായനികുതി രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അസോസിയേഷന്‍ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ 100 പേര്‍ കോടിപതികളാണ്.തൃണമൂല്‍ കോണ്‍ഗ്രസ്സ് എംഎല്‍എ സമീര്‍ ചക്രബര്‍ത്തിയാണ് ഏററവും സമ്പന്നന്‍.44.5 കോടിയാണ് സമീറിന്റെ സമ്പാദ്യം.രണ്ടാം സ്ഥാനം ജയ്പൂരില്‍ നിന്നുളള എംഎല്‍എ ജാക്കീര്‍ ഹൊസ്സൈനാണ്. 22 കോടിയോളം രൂപയാണ് ജാക്കിറിന്റെ ആസ്തി.












Click it and Unblock the Notifications