കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍സോണിലായിരുന്ന ഗോവ വീണ്ടും കൊവിഡ് ഭീതിയില്‍; ഒരു കുടുംബത്തിലെ 5 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

പനാജി: ഗോവയില്‍ ഒരു ഇടവേളക്ക് ശേഷം ഏഴ് പേര്‍ക്ക് കൊറാേണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊറോണ വൈറസ് രോഗത്തിനെതിരെ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടയിലും പൂര്‍ണ്ണമായി കൊറോണ മുക്തി നേടി കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സോണായി പ്രഖ്യാപിച്ച സംസ്ഥാനമായിരുന്നു ഗോവ. ഇത് ആരോഗ്യവകുപ്പിനും ജനങ്ങള്‍ക്കും ആശങ്ക ഉണ്ടാക്കുകയാണ്.

രാജ്യത്ത് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചശേഷം സംസ്ഥാനത്തെത്തിയവരാണ് ഏഴ് പേരും. ഇവരെല്ലാവരും തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് പരിശോധനയില്‍ ഏഴ് പേര്‍ക്കും കൊറോണ പോസിറ്റീവായിരുന്നു.

corona

എന്നാല്‍ ഇവരുടെ സാമ്പിള്‍ ഗോവ മെഡിക്കല്‍ കോളെജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും അതിന്റെ ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്രയിലെ സോലൂപൂര്‍ ജില്ലയില്‍ നിന്നുള്ളവരാണിവര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഒരുകുടംബത്തിലെ അച്ഛനും അമ്മക്കും മകനും മകള്‍ക്കും പേരകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഏഴ് പേരില്‍ രണ്ട് പേര്‍ ട്രക്ക് ഡ്രൈവര്‍മാരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്നും ഒരാള്‍ മുംബൈയില്‍ നിന്നുമാണ് ഗോവയിലെത്തിയത്. മുഴുവന്‍ രോഗികളുടേയും സമ്പര്‍ക്ക പട്ടിക തയ്യാറിക്കി വരികയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

ഏപ്രില്‍ 7 നായിരുന്നു ഗോവയില്‍ ആദ്യമായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഏപ്രില്‍ 7 നകം തന്നെ മുഴുവന്‍ രോഗികളും രോഗം ഭേദമായി സംസ്ഥാനം ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ബുധനാഴ്ച്ച കര്‍ണാടകയില്‍ നിന്ന് 60 വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ബസുകളില്‍ ഗോവയില്‍ എത്തിച്ചിരുന്നു. 26 വിദ്യാര്‍ത്ഥികള്‍ കൊച്ചിയില്‍ നിന്നും മംഗ്‌ളൂരുവില്‍ 26 പേര്‍ ബെംഗ്‌ളൂരുവില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനം കടുത്ത ആശങ്കയിലാണ്. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മെയ് 17 ന് ശേഷവും ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. രോഗം വ്യാപനം സംസ്ഥാനത്തെ സംബന്ധിച്ച് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല. ഇതുവരെ 25922 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 19400 ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 5547 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇന്നലെ മാത്രം 54 പേര്‍ മരിച്ചപ്പോള്‍ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 975 ആയിരിക്കുകയാണ്.

കോൺഗ്രസ് എംപിമാർക്കും എംഎൽഎമാർക്കും എട്ടിന്റെ പണി! ഷാഫി പറമ്പിലടക്കം ക്വാറന്റൈനിലേക്ക്!കോൺഗ്രസ് എംപിമാർക്കും എംഎൽഎമാർക്കും എട്ടിന്റെ പണി! ഷാഫി പറമ്പിലടക്കം ക്വാറന്റൈനിലേക്ക്!

യുഎഇയുടെ വമ്പന്‍ പ്രഖ്യാപനം: നിരവധി പ്രവാസികള്‍ക്ക് ആശ്വാസം, 3 മാസത്തിനകം രാജ്യം വിടണംയുഎഇയുടെ വമ്പന്‍ പ്രഖ്യാപനം: നിരവധി പ്രവാസികള്‍ക്ക് ആശ്വാസം, 3 മാസത്തിനകം രാജ്യം വിടണം

English summary
7 New Positive Covid-19 Cases in Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X