"ബില്ലുകളുടെ പേരിൽ പ്രതിപക്ഷം ഭീഷണിപ്പെടുത്തി" വാദമുന്നയിച്ച് കേന്ദ്രമന്ത്രിമാർ
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനം രണ്ട് ദിവസം മുമ്പ് അവസാനിപ്പിച്ചതിന് പിന്നാലെ മോശം പെരുമാറ്റത്തിനും ഭീഷണിപ്പെടുത്തിയതിനും പ്രതിപക്ഷം മാപ്പ് പറയണമെന്ന് സർക്കാർ. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ കൈകാര്യം ചെയ്യാൻ പാർലമെന്റ് സുരക്ഷയുടെ ഭാഗമല്ലാത്തവരെ കൊണ്ടുവന്നു "എന്ന ആരോപണത്തെ സർക്കാർ എതിർത്തിട്ടുണ്ട്.
പാർലമെന്റ് വർഷകാല സമ്മേളനം വേഗത്തിൽ അവസാനിപ്പിച്ചതിലും രാജ്യസഭയിൽ എംപിമാരെ മർദിച്ചതിലും പ്രതിഷേധിച്ചാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പാർലമെന്റിന് പുറത്ത് ഇന്ന് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകൾ പാസാക്കാൻ ശ്രമിച്ചാൽ നേരിടുമെന്ന് കാണിച്ച് തങ്ങളെ പ്രതിപക്ഷം ഭീഷണിപ്പെടുത്തിയെന്ന വാദവുമായി ഏഴ് കേന്ദ്രമന്ത്രിമാർ രംഗത്തെത്തിയിട്ടുള്ളത്.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന
സർക്കാർ കൂടുതൽ ബില്ലുകൾ പാസാക്കാൻ ശ്രമിച്ചാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം അക്ഷരാർത്ഥത്തിൽ പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഉന്നയിച്ചിട്ടുള്ള ആരോപണം. ഒബിസി, ഇൻഷുറൻസ് ബില്ലുകൾക്ക് പുറമേ പാർലമെന്റിൽ കൂടുതൽ ഗുരുതരമായ നഷ്ടങ്ങളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇക്കാരണങ്ങൾ കൊണ്ടാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതെന്നുമാണ് പ്രഹ്ളാദ് ജോഷിയുടെ പ്രതികരണം.
രാജ്യസഭയിലെ ഒരു വനിതാ മാർഷലിനും എംപിമാരെയും കയ്യേറ്റം ചെയ്തെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമുള്ള പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് ടെക്സ്റ്റൈൽസ് മന്ത്രി പീയുഷ് ഗോയൽ രംഗത്തെത്തിയിട്ടുള്ളത്. "ഒരു ലേഡി മാർഷലിനെ കയ്യേറ്റം ചെയ്തിട്ടുണ്ട് ബുധനാഴ്ച രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പെരുമാറ്റം പാർലമെന്ററി ജനാധിപത്യത്തിന് ചേർന്നതല്ലായിരുന്നു. "30 മാർഷലുകൾ ഉണ്ടായിരുന്നു 18 പുരുഷന്മാർ, 12 സ്ത്രീകളും എന്നാൽ പുറത്ത് നിന്ന് ആരെയും കൊണ്ടുവന്നിട്ടില്ലെന്നും ഗോയൽ വ്യക്തമാക്കി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ഗോയൽ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ കണ്ടെത്തുന്ന വിവരങ്ങൾ മുഴുവൻ രാജ്യത്തെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19, ഒബിസി ബിൽ എന്നിവയിൽ ചർച്ചകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി, പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ഗാന്ധിയുടെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. കാര്യങ്ങൾ അവർക്ക് അനുയോജ്യമാകുമ്പോൾ അവർ സഭ പ്രവർത്തിക്കാൻ അനുവദിക്കും, അല്ലാത്തപക്ഷം അവർ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
"ഈ രാജ്യത്തെ ജനങ്ങൾ സർക്കാരിന് ഒരു കടമ നൽകിയിട്ടുണ്ട്. പക്ഷേ, പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാത്തതിൽ പ്രതിപക്ഷം എങ്ങനെയാണ് പൂർണമായും വിനാശകാരികളായതെന്ന് നാമെല്ലാവരും കണ്ടിട്ടുണ്ട്. പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ തോന്നുകയും ക്ഷമ ചോദിക്കുകയും വേണമെന്നാണ് കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ പ്രതികരണം.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ജൂനിയർ പാർലമെന്ററികാര്യ മന്ത്രി അർജുൻ റാം മേഘ്വാൾ, ജൂനിയർ വിദേശകാര്യ മന്ത്രി വി മുരളീധരൻ എന്നിവർക്കൊപ്പം ന്യൂനപക്ഷകാര്യ മന്ത്രി എം എ നഖ്വിയും തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയിരുന്നു. മൺസൂൺ സെഷൻ പെട്ടെന്ന് അവസാനിപ്പിച്ചതിനും സ്ത്രീകൾ ഉൾപ്പെടെയുള്ള എംപിമാർക്കെതിരായ ആക്രമണത്തിനും എതിരായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മറ്റ് പത്തോളം പ്രതിപക്ഷ നേതാക്കളും ഇന്ന് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു.
"ഒരു പ്രകോപനവുമില്ലാതെ പാർലമെന്റ് സുരക്ഷയുടെ ഭാഗമല്ലാത്ത, പുറത്തുനിന്നുള്ളവരെ, പ്രതിപക്ഷ നേതാക്കളെയും അംഗങ്ങളെയും കൈകാര്യം ചെയ്യാൻ കൊണ്ടുവന്നുവെന്നും വനിതാ എംപിമാർ ഉൾപ്പെടെ, സർക്കാരിന്റെ പെരുമാറ്റം എന്നിവയ്ക്കെതിരെ ഒരു സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications