Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലേതിന് സമാനമായി മഹാരാഷ്ട്രയും; 75 ശതമാനം കൊറോണ രോഗികളും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ല

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇതുവരേയും 3706 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈയില്‍ മാത്രം 2600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ നിലവില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും രോഗ ലക്ഷണങ്ങളൈാന്നും പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ 70 ശതമാനം പേരും രോഗ ലക്ഷമങ്ങള്‍ പ്രകടിപ്പിച്ചില്ലെന്നും പലരും കൊറോണ വൈറസ് വാഹകരാണെന്ന വിവരം അവര്‍ക്ക് തന്നെ അറിയില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

സമാന സാഹചര്യമാണ് ദില്ലിയിലും നിലനില്‍ക്കുന്നത്. ഞായറാഴ്ച്ച രോഗം സ്ഥിരീകരിച്ച 186 പേരില്‍ ആരും തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ ആശങ്കയിലായിരിക്കുകയാണ് രാജ്യതലസ്ഥാനം. ദില്ലിയില്‍ ഏപ്രില്‍ 27 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും 27 ന് ചേരുന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും പിന്നീടുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

uddhav

മഹാരാഷ്ട്രയില്‍ 70-75 ശതമാനം വരെ രോഗികള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെങ്കില്‍ കൂടി ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഉദ്ധവ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്.

'70-75 ശതമാനം വരെ രോഗികള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. 53 ശതമാനം രോഗികളും ഗുരുതരാവസ്ഥയിലാണ്. പലരും അവസാന ഘട്ടത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. നിങ്ങളോട് ഒരു കാര്യം മാത്രമാണ് അപേക്ഷിക്കാനുള്ളത്. രോഗ ലക്ഷണങ്ങള്‍ മറച്ചുവെക്കരുത്.' ഉദ്ധവ് താക്കറെ പറഞ്ഞു.
'എല്ലാവരേയും സംരക്ഷിക്കും. നിങ്ങളെ മാറ്റി നിര്‍ത്തുമോയെന്ന് ആരും ഭയപ്പെടേണ്ടതില്ല. മുന്നോട്ട് വരൂ' ഉദ്ധവ് താക്കറെ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരേയും 66000 പേരിലാണ് പരിശോധന നടത്തിയത്. അതില്‍ 3600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പിപിഇ കിറ്റുകളുടെ അഭാവം പരിഹരിക്കപ്പെടുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് കോകിലെബെന്‍ ധീരുഭായ് ആശുപത്രിയില്‍ രണ്ട് പേര്‍ക്കും പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂനെ ആശുപത്രിയില്‍ 15 നഴ്‌സുമാര്‍ക്ക് ഇതുവരേയും രോഗം സ്ഥിരീകരിച്ചു.

രാജ്യത്തിതുവരേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ശനിയാഴ്ച്ച വൈകുന്നേരം വരേയും 14792 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 12289 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒപ്പം ആശ്വസിക്കാനാവുന്ന കാര്യം 2014 പേര്‍ രാജ്യത്ത് രോഗമുക്തരായി എന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+