രാജ്യത്ത് പുതിയതായി 7,584 കോവിഡ് കേസുകൾ, മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്
ഡൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 7,584 പേർക്ക് കോവിഡ് ബാധിച്ചു. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ കുത്തനെ ഉയരുകയാണ്. പുതിയതായി 24 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രോ ഗം ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 5,24,747 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ മാത്രം പുതിയതായി 2,813 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലാകട്ടെ 2,193 കേസുകളും പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ആരംഭിച്ചത് മുതൽ ഇതുവരെ മഹാരാഷ്‌ട്രയിൽ 79 ലക്ഷത്തിലധികം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലാകട്ടെ ഇതിന്റെ എണ്ണം 65 ലക്ഷം ആണ്. കർണാടകയിൽ പുതിയതായി 471 കേസുകളും ഡൽഹിയിൽ 622 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോ ഗികളുടെ എണ്ണം 4,32,05,106 ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് ഇന്ത്യയിലാണ്.

നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.26 ശതമാനം ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മൊത്തം 3,791 ആളുകൾക്ക് രോ ഗം ഭേദമായി. ഇതോടെ രാജ്യത്ത് ആകെ രോ ഗം ഭേദമായവരുടെ എണ്ണം 4,26,44,092 ആയി ഉയർന്നു. രാജ്യത്തെ മൊത്തം വീണ്ടെടുക്കൽ നിരക്ക് ഏകദേശം 98.71 ശതമാനം ആണ്. ഇന്നലെ രജിസ്റ്റർ ചെയ്ത സജീവ കേസുകൾ 32,498 ആയിരുന്നു. ഇന്ന് അത് 36,267 ആയി ഉയർന്നു എന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ജൂൺ 9 വരെ 85,41,98,288 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 3,35,050 സാമ്പിളുകൾ പരിശോധിച്ചത് വ്യാഴാഴ്ചയാണ്.
രാജ്യത്ത് ഇതുവരെ നൽകിയ കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 194.76 കോടി കവിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് കോവിഡ് കേസുകൾ വലിയ തോതിൽ വർധിക്കുന്നുണ്ട്. തുടർച്ചയായി രണ്ട് ദിവസമായി ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടായി. പുതിയ തരം ഗത്തിനുള്ള സാധ്യതയാണോ ഇതെന്ന പഠനങ്ങളും നടക്കുന്നുണ്ട്. അതേ സമയം പല രാജ്യങ്ങളും തങ്ങളുടെ കൊറോണ വൈറസ് പ്രോട്ടോക്കോളുകൾ ഉപേക്ഷിച്ച് വൈറസിനൊപ്പം ജീവിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പാൻഡെമിക് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
വമ്പന്‍ മേക്കോവറില്‍ ഐശ്വര്യ രാജേഷ്; നിങ്ങള്‍ പണ്ടേ പൊളിയാണെന്ന് ആരാധകര്‍












Click it and Unblock the Notifications