സന്യാസിമാരുടെ പ്രകോപന പ്രസംഗം; സുപ്രീംകോടതിക്ക് കത്തയച്ച് 76 അഭിഭാഷകര്‍, രാജ്യം തകരും
ന്യൂഡല്‍ഹി: ഹരിദ്വാറിലും ഡല്‍ഹിയിലും നടന്ന മത ചടങ്ങില്‍ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ സന്യാസിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യം. വംശീയ ഉന്മൂലനത്തിനാണ് അവര്‍ ആഹ്വാനം ചെയ്തതെന്ന് 76 പ്രമുഖ അഭിഭാഷകന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് അയച്ച കത്തില്‍ വിശദീകരിച്ചു. ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി വേണം. പോലീസ് നടപടിയില്ലാത്തതിനാലാണ് സുപ്രീംകോടതിക്ക് കത്ത് എഴുതേണ്ടി വന്നതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കുന്നതാണ് ഇത്തരം ആഹ്വാനങ്ങളെന്നും അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കി.
വളരെ ഗൗരവത്തില്‍ കാണേണ്ട പ്രസംഗമാണ് ഹരിദ്വാറിലും ഡല്‍ഹിയിലും നടന്നത്. വെറും വിദ്വേഷ പ്രസംഗം മാത്രമല്ല അത്. ഒരു സമുദായത്തെ മൊത്തമായി കൊലപ്പെടുത്താനുള്ള പരസ്യമായ ആഹ്വാനമാണ്. ഇത് രാജ്യത്തെ തകര്‍ച്ചയിലേക്ക് എത്തിക്കുമെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രമുഖ അഭിഭാഷകരായ ദുശ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍, വൃന്ദ ഗ്രോവര്‍, സല്‍മാന്‍ ഖുര്‍ഷിദ്, പട്‌ന ഹൈക്കോടതി മുന്‍ ജഡ്ജി അഞ്ജന പ്രകാശ് ഉള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ ഭീഷണി മാത്രമല്ല മത ചടങ്ങില്‍ നടന്ന പ്രസംഗം. രാജ്യത്തെ ലക്ഷണക്കണക്കിന് വരുന്ന മുസ്ലിം പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
സ്വാമിമാരുടെ പ്രസംഗം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹരിദ്വാറിലെ പരിപാടി കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. ഒരാളുടെ പേരില്‍ മാത്രമായിരുന്നു കേസ് എന്നതും വിമര്‍ശനത്തിന് ഇടയാക്കി. പിന്നീട് രണ്ടുപേര്‍ക്കെതിരെ കൂടി കേസെടുക്കുകയായിരുന്നു. അടുത്തിടെ ഹിന്ദുവായി മതംമാറ്റം പ്രഖ്യാപിച്ച റിസ്‌വി, ധര്‍മ ദാസ്, സാധ്വി അന്നപൂര്‍ണ എന്നിവര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിട്ടുള്ളത്. പരസ്യമായ കൂട്ടക്കൊല ആഹ്വാനമാണ് സാധ്വി അന്നപൂര്‍ണ നടത്തിയത്. എന്നാല്‍ പരിപാടിയില്‍ പ്രസംഗിച്ചവരും സംഘാടകരും പറഞ്ഞത്, ഞങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു.
എന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനം
ഞാന്‍ പറഞ്ഞതില്‍ തെറ്റില്ല. അതില്‍ എനിക്ക് ലജ്ജയുമില്ല. എനിക്ക് പോലീസിനെ പേടിയില്ല. ഞാന്‍ എന്റെ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ് ഹിന്ദു രക്ഷ സേനയുടെ പ്രബോധാനന്ദ് ഗിരി എന്‍ഡിടിവിയോട് പ്രതികരിച്ചത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധമി എന്നിവര്‍ക്കൊപ്പം പലപ്പോഴും ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടാറുള്ള വ്യക്തിയാണ് പ്രബോധാനന്ദ് ഗിരി. മ്യാന്മര്‍ പോലീസ് ചെയ്ത പോലെ നമ്മുടെ രാഷ്ട്രീക്കാരും സൈന്യവും ഓരോ ഹിന്ദുക്കളും ആയുധമെടുത്ത് വംശീയ ഉന്മൂലനം നടത്തണം. അതല്ലാതെ മറ്റൊരു വഴിയുമില്ല എന്നായിരുന്നു പ്രബോധാനന്ദ ഗിരിയുടെ പ്രസംഗം.