കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലോട്ടറി; ശമ്പളത്തില്‍ വന്‍ വര്‍ധന

Google Oneindia Malayalam News

ദില്ലി: എഴാം ശമ്പള പരിഷ്‌കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ അടിസ്ഥാന ശമ്പളത്തില്‍ മൂന്നിരട്ടി വര്‍ധനയാണ് ഉണ്ടാവുക. അടിസ്ഥാന ശബള വര്‍ധന 16 ശതമാനമാണ്. കുറഞ്ഞ അടിസ്ഥാന ശബളം 18,000 രൂപയായി നിജപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23.55 ശതമാനം വര്‍ധനയുണ്ടാകും. 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക. ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ക്യാബിനറ്റ് സെക്രട്ടറിയുടെ മാസ ശബളം ഇതോടെ 2,50,000 രൂപയാകും. നിലവില്‍ 90,000 രൂപയാണ് ശബളം.

Cash

പെന്‍ഷന്‍ 24 ശതമാനമാണ് കൂടുക. അമ്പത്തെട്ട് ശതമാനം പെന്‍ഷന്‍കാര്‍ക്കും അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണത്തിലൂടെ നേട്ടമുണ്ടാകും. ശമ്പള പരിഷ്‌കരണത്തിലൂടെ ഉദ്യാഗസ്ഥരുടെ ഗ്രാറ്റിവിറ്റിയിലും വര്‍ധനവുണ്ടാകും.

പുതിയ ശമ്പള പരിഷ്‌കരണത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരായ പലര്‍ക്കും പാര്‍ലമെന്റിലെ സാമാജികരേക്കാള്‍ ഉയര്‍ന്ന ശബളമാണ് ലഭിക്കുക. ഐഎഎസ് ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നയാള്‍ക്ക് ശമ്പളത്തിലുണ്ടാകുന്ന വര്‍ധന 23,000 രൂപയില്‍ നിന്ന് 56,000 രൂപയിലേക്കാണ്. സൈന്യത്തില്‍ ശിപായിയുടെ ശമ്പളത്തില്‍ 8,600ല്‍ നിന്ന് 21,800 രുപയുടെ വര്‍ധനവുണ്ടാകും.

English summary
A big pay hike for over a crore government employees and pensioners was cleared by the cabinet on Wednesday. With this raise, several senior government officials will draw a higher salary than lawmakers in Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X