Get Updates
Get notified of breaking news, exclusive insights, and must-see stories!

സെൽഫിയെടുക്കാൻ അടുത്ത് വിളിച്ചു; 8 വയസുകാരനെ ചെയ്തത്... വെടിയുണ്ട കണ്ണിലൂടെ തുളച്ചു കയറി, ക്രൂരം!

ദില്ലി: എട്ട് വയസ്സുകാരനു നേരെ യുവാവ് നിറയൊഴിച്ചു. ഗാസിയബാദ് സ്വദേശി ജുനൈദിനാണ് വെടിയേറ്റത്. വീട്ടിൽ നിന്ന് വിളിച്ചിറക്കി കലെ (25) എന്ന തഹീർ ആണ് ഈ ക്രൂരത ചെയ്തത്. സിഗരറ്റ് വാങ്ങി നൽകാത്തതിന്റെ പ്രതികാരമായിരുന്നു എട്ട് വയസുകാരനോട് കലെ ചെയ്തത്. സെൽഫിയെടുക്കാനെന്ന വ്യാജ്യേന ജുനൈദിനെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് കുട്ടിയുടെ കണ്ണിനു നേർക്ക് വെടിയുതിർത്തു. കുട്ടിയെ ഗുരുതര പരിക്കുകളോടെ ദില്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലി പെരുന്നാളിന്റെ അവധി ആഘോഷത്തിലായിരുന്നു ജുനൈദ്. ദസ്നയിലെ കടയിൽ നിന്ന് ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിക്കാൻ കലെ ആവശ്യപ്പെട്ടു. എന്നാൽ അത് അനുസരിക്കാൻ ജുനൈദ് തയ്യാറായില്ല. ഇതിന്റെ പ്രതികാരമായാണ് കലെ വെടിയുതിർത്തതെന്ന് ജുനൈദിന്റെ മുത്തച്ഛൻ മുഹമ്മദ് നിസാമുദ്ദീൻ പറയുന്നു.

Shooting

സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച കലെ നാടൻ തോക്കും കയ്യിൽ പിടിച്ച് ജുനൈദിന്റെ വീടിനടുത്ത് എത്തുകയായിരുന്നു. തുടർന്ന് കുട്ടിയുമായി സെൽഫിയെടുക്കുന്നതിനിടെ ജുനൈദിന്റെ മുഖത്ത് നോക്കി വെടിയുതിർത്തു. വെടിയുതിർ‌ത്തതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കലെയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. സെൽഫിയെടുക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് കലെ യുടെ വാദം. കലെയുടെ കൈയ്യിലുണ്ടായിരുന്ന ആയുധം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+