ഉത്തര്‍ പ്രദേശ് മൊത്തം മാറി; യോഗിയുടെ വരവിന് ശേഷം സംഭവിച്ചത്, 803 ഉം 729 ഉം, തകര്‍ത്തു...

  • Written By:
Subscribe to Oneindia Malayalam

ലഖ്‌നൗ: ബിജെപി തംരഗമായിരുന്നു ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കാണാന്‍ സാധിച്ചത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി സര്‍ക്കാരില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഉത്തര്‍ പ്രദേശുകാര്‍ ബിജെപിയെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ബിജെപി എല്ലാ കണക്കുകൂട്ടലുകളും മാറ്റിമറിച്ച് ഭരണം ഗോരഖ്പൂര്‍ എംപി യോഗി ആദിത്യനാഥിനെ ഏല്‍പ്പിച്ചു.

പിന്നീട് എന്തുമാറ്റമാണ് ഉത്തര്‍ പ്രദേശില്‍ സംഭവിച്ചത്. വോട്ടര്‍മാര്‍ പ്രതീക്ഷിച്ച മാറ്റങ്ങള്‍ ഉണ്ടായോ. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് രണ്ടു മാസം തികഞ്ഞപ്പോഴുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ സമയം ഉത്തര്‍ പ്രദേശിലുണ്ടായ മാറ്റങ്ങള്‍ വിലയിരുത്തുകയാണിവിടെ.

പൂര്‍ണമായും തകര്‍ന്നു

പൂര്‍ണമായും തകര്‍ന്നു

മാറ്റങ്ങള്‍ ഭരണപരമായ നേട്ടങ്ങളും സംസ്ഥാന പുരോഗതിയും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനെ വിലയിരുത്തുക. മാത്രമല്ല, ആ സംസ്ഥാനത്തെ ക്രമസമാധാനവും പ്രധാനമാണ്. യോഗി അധികാരത്തിലെത്തിയ ശേഷം ഉത്തര്‍ പ്രദേശില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

803 ബലാല്‍സംഗങ്ങള്‍

803 ബലാല്‍സംഗങ്ങള്‍

803 ബലാല്‍സംഗങ്ങളാണ് യോഗി അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശിലുണ്ടായത്. മാത്രമല്ല, 729 കൊലപാതകങ്ങളും നടന്നു. സംസ്ഥാന നിയമസഭയില്‍ മന്ത്രി അവതരിപ്പിച്ച കണക്കുകളാണിത്.

729 പേര്‍ കൊല്ലപ്പെട്ടു

729 പേര്‍ കൊല്ലപ്പെട്ടു

മാര്‍ച്ച് 15നും മെയ് ഒമ്പതിനുമിടയിലാണ് 729 പേര്‍ ഉത്തര്‍ പ്രദേശില്‍ കൊല്ലപ്പെട്ടത്. 803 സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. ഇതില്‍ പിഞ്ചു കുട്ടികളും ഉള്‍പ്പെടും. ഇവിടെയും നില്‍ക്കുന്നില്ല യുപിയിലെ മാറ്റങ്ങള്‍.

 799 കവര്‍ച്ചകള്‍

799 കവര്‍ച്ചകള്‍

799 കവര്‍ച്ചകള്‍ നടന്നു. 2686 തട്ടിക്കൊണ്ടുപോകല്‍. 60 പിടിച്ചുപറി കേസുകളും യോഗിയുടെ ആദ്യ രണ്ടു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സര്‍ക്കാരിന്റെ പക്കലുള്ള കണക്കാണിത്. ഇതിനേക്കാള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ട്.

പ്രതിപക്ഷം ഞെട്ടി

പ്രതിപക്ഷം ഞെട്ടി

നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് സംസ്ഥാനത്തെ ക്രമസമാധാന കണക്കുകള്‍ വിശദീകരിച്ചത്. പ്രതിപക്ഷത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു കണക്കുകള്‍.

സ്വീകരിച്ച നടപടി

സ്വീകരിച്ച നടപടി


സമാജ്‌വാദി പാര്‍ട്ടി അംഗം ശൈലേന്ദ്ര യാദവ് ആണ് സഭയില്‍ ഇതുസംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ടത്. യോഗി സര്‍ക്കാരിന്റെ ആദ്യ രണ്ടു മാസത്തെ കണക്കാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിന്‍മേല്‍ സ്വീകരിച്ച നടപടിയും വേണമെന്നായിരുന്നു ആവശ്യം.

സര്‍ക്കാര്‍ ചെയ്തത്

സര്‍ക്കാര്‍ ചെയ്തത്

കൊലപാതക കേസുകളില്‍ 68 ശതമാനത്തിലും പോലീസ് നടപടി സ്വീകരിച്ചുവെന്നു മന്ത്രി പറഞ്ഞു. മാത്രമല്ല, ബലാല്‍സംഗ കേസുകളില്‍ 71 ശതമാനത്തിലും കേസെടുത്ത് തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു. തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ 52 ശതമാനത്തിലും നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ പറയുന്നു.

126 പേരെ പൊക്കി

126 പേരെ പൊക്കി

ഗുണ്ടാ ആക്ട് പ്രകാരം 126 പേരെ പൊക്കിയിട്ടുണ്ട് പോലീസ്. മാത്രമല്ല, ദേശീയ സുരക്ഷാ നിയമ പ്രകാരം മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ക്രമസമാധാന സാഹചര്യവും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതും താരതമ്യം ചെയ്തുള്ള കണക്കാണ് എസ്പി അംഗം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ലഭ്യമല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ബിജെപിയെ കുറ്റപ്പെടുത്താന്‍ വരട്ടെ

ബിജെപിയെ കുറ്റപ്പെടുത്താന്‍ വരട്ടെ

സര്‍ക്കാര്‍ എല്ലാ കേസുകളും പരിശോധിച്ച് വരികയാണ്. നിയമപരമായ എല്ലാ നടപടികളും പ്രതികള്‍ക്കെതിരേ സ്വീകരിക്കും. മുന്‍ സര്‍ക്കാര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതാണ് കുറ്റകൃത്യം വര്‍ധിച്ചിട്ടുണ്ടെന്ന തോന്നലുണ്ടാകുന്നതെന്നും മന്ത്രി വിശദീകരിച്ചു.

എല്ലാം രേഖയാകുന്നു

എല്ലാം രേഖയാകുന്നു

ഇപ്പോള്‍ ചെറിയ കുറ്റകൃത്യങ്ങള്‍ പോലും രേഖയാക്കപ്പെടുന്നുണ്ട്. പോലീസ് ഏത് ചെറിയ സംഭവത്തിലും കേസെടുക്കുകയാണ്. ഇത് സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിച്ചതിന്റെ തെളിവാണ്. അല്ലാതെ ബിജെപി സര്‍ക്കാരിന്റെ വീഴ്ചയല്ലെന്നും മന്ത്രി മറുപടി നല്‍കി.

English summary
In the first two months of the Yogi Adityanath government in Uttar Pradesh, 803 incidents of rape and 729 of murder were reported, the state Assembly was informed today.
Please Wait while comments are loading...