കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 വര്‍ഷത്തിനിടെ 93 എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി, കൂടുതലും കോണ്‍ഗ്രസുകാര്‍; അമ്പരപ്പിക്കുന്ന കണക്ക്

Google Oneindia Malayalam News

ഗുവാഹത്തി: വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബി ജെ പിയിലേക്ക് കൂറുമാറിയെത്തിയത് 93 എം എല്‍ എമാര്‍. അതായത് 40 സീറ്റുകളുള്ള മിസോറാം നിയമസഭയേക്കാള്‍ ഇരട്ടിയലധികം എം എല്‍ എമാരാണ് 2014 ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ബി ജെ പിയിലേക്കെത്തിയത്.

2014-ല്‍ നാഗാലാന്‍ഡില്‍ മൂന്ന് എന്‍ സി പി എം എല്‍ എമാര്‍ ബി ജെ പിയിലെത്തിയതാണ് തുടക്കം. കഴിഞ്ഞ ദിവസം മണിപ്പൂരിലെ അഞ്ച് ജെ ഡി യു എം എല്‍ എമാര്‍ ബി ജെ പിയിലെത്തിയതാണ് ഏറ്റവും ഒടുവിലത്തേത്. വടക്ക് കിഴക്കന്‍ മേഖലയില്‍ ബി ജെ പി 15-ാം തവണയാണ് ഇത്തരത്തില്‍ മറ്റ് പാര്‍ട്ടികളിലെ എം എല്‍ എമാരെ സ്വന്തം പാളയത്തിലെത്തിക്കുന്നത്.

മഗ്‌സസെ അവാര്‍ഡ് നിരസിച്ചുവെന്ന് ശൈലജ, പാര്‍ട്ടിയുമായി ആലോചിച്ചു, തീരുമാനത്തിന് പിന്നില്‍...മഗ്‌സസെ അവാര്‍ഡ് നിരസിച്ചുവെന്ന് ശൈലജ, പാര്‍ട്ടിയുമായി ആലോചിച്ചു, തീരുമാനത്തിന് പിന്നില്‍...

1

ഇത്തരത്തില്‍ അരുണാചല്‍ പ്രദേശിലാണ് ബി ജെ പിയുടെ ഏറ്റവും ശക്തമായ 'ഭരണം'. 2003 ലും 2016 ലും രണ്ട് തവണ ബി ജെ പി തെരഞ്ഞെടുപ്പിലേക്ക് കടക്കാതെ തന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചു. വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേരും ബി ജെ പിയിലെത്തിയത് കോണ്‍ഗ്രസില്‍ നിന്നാണ് എന്നാണ് മറ്റൊരു അമ്പരിപ്പിക്കുന്ന വസ്തുത.

2

കൂടുതല്‍ കാലം അധികാരത്തിലിരുന്ന ഏറ്റവും പഴയ പാര്‍ട്ടി എന്ന നിലയില്‍, ഈ പ്രദേശം 'കോണ്‍ഗ്രസ്-മുക്ത്' ആക്കുമെന്ന് ബി ജെ പി പ്രഖ്യാപിച്ചിരുന്നു. 2014 മുതല്‍ ബി ജെ പിയെ ആശ്ലേഷിച്ച 93 എം എല്‍ എമാരില്‍ 32 പേരും മുന്‍ കോണ്‍ഗ്രസുകാരാണ്. ബിഹാറിലെ കഴിഞ്ഞ മാസത്തെ പിളര്‍പ്പിന് വളരെ മുമ്പ് തന്നെ, ഈ മേഖലയിലെ ജെ ഡി യു എം എല്‍ എമാരെ ബി ജെ പി നിശബ്ദമായി സ്വന്തമാക്കുന്നുണ്ട്

ആര്‍ഭാടങ്ങളേതുമില്ല.. മുഖ്യമന്ത്രിയെത്തിയത് സകുടുംബം; ആര്യ-സച്ചിന്‍ദേവ് വിവാഹ കാഴ്ചകള്‍ കാണാം

3

2019 ല്‍ അരുണാചല്‍ പ്രദേശിലെ ആറ് ജെ ഡി യു എം എല്‍ എമാര്‍ ബി ജെ പിയിലെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍ക്കായും ബി ജെ പി ഇവിടെ വാതില്‍ തുറന്നിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ മുന്‍ വിശ്വസ്തരായ ഒമ്പത് പേര്‍ ഇപ്പോള്‍ ബി ജെ പിയുടെ ആശയങ്ങളോട് കൂറ് പുലര്‍ത്തുന്നു. വെസ്റ്റ് ബംഗാളിന് പുറത്ത് സ്വാധീനം വര്‍ധിപ്പിക്കാനുള്ള മമതയുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഇത്.

4

ഈ മേഖലയിലെ ബി ജെ പിയുടെ ആദ്യ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലൂടെയല്ല, 36 നിയമസഭാ സാമാജികരുടെ കൂറുമാറ്റത്തിലൂടെയാണ് അധികാരത്തിലേറിയത്. 2003-ല്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിന്റെ പതനമായിരുന്നു അത്. എന്നിരുന്നാലും ഗെഗോങ് അപാംഗിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ 42 ദിവസം മാത്രമേ നിലനിന്നുള്ളൂ.

ആരാധകരെ ശാന്തരാകുവിന്‍... വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍

5

2014-ല്‍ നരേന്ദ്ര മോദി ദേശീയ രംഗത്തേക്ക് വരുന്നതുവരെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബി ജെ പിയ്ക്ക് വേരോട്ടമുണ്ടാക്കാന്‍ പറ്റുന്ന ഫലഭൂയിഷ്ഠമായ മണ്ണായിരുന്നില്ല. 2016-ല്‍, അസം ബി ജെ പിക്ക് മികച്ച തുടക്കം നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ബി ജെ പിയിലെത്തി.

6

ഈ നീക്കം ഈ മേഖലയിലെ ബി ജെ പിക്ക് വലിയ ഊര്‍ജം നല്‍കി. ഏഴ് മാസത്തിന് ശേഷം, അരുണാചലില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ബി ജെ പിയുടെ രണ്ടാം ഗവണ്‍മെന്റ് സ്ഥാപിക്കാനുള്ള തന്റെ ആദ്യ നീക്കമാണ് ശര്‍മ്മ നടത്തിയത്. 60 അംഗ നിയമസഭയില്‍ 32 എം എല്‍ എമാരെ നഷ്ടപ്പെട്ടതോടെ ഭരണകക്ഷിയായ കോണ്‍ഗ്രസ് വീണു.

7

ആദ്യം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ എന്ന പേരിലും പിന്നീട് 48 മണിക്കൂറിനുള്ളില്‍ ബി ജെ പിയിലേക്ക് എം എല്‍ എമാര്‍ ചാഞ്ഞു. മണിപ്പൂരിലും ബി ജെ പി അസം മോഡല്‍ ആവര്‍ത്തിച്ചു. 2017 ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലെ ശക്തനായ എന്‍. ബിരേന്‍ സിംഗിനെ ബി ജെ പി നോട്ടമിട്ടു. അന്നത്തെ മുഖ്യമന്ത്രി ഇബോബി സിംഗിന്റെ പ്രധാന എതിരാളി കൂടിയായിരുന്നു ബിരേന്‍ സിംഗ്. തിരഞ്ഞെടുപ്പിന് ശേഷം മണിപ്പൂരും ബി ജെ പിയുടെ കൈക്കലായി.

English summary
93 MLAs have defected to the BJP in the last eight years in North-Eastern states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X