കോണ്‍ഗ്രസിന് നാണക്കേട്, ഇന്ദിരാഗാന്ധിയുടെ ഭരണം ബ്രിട്ടീഷ് ഭരണത്തേക്കാള്‍ മോശം!
പാറ്റ്‌ന: കോണ്‍ഗ്രസിനു തന്നെ നാണക്കേടുണ്ടാക്കുന്ന പ്രസ്താവനയുമായി ബിഹാര്‍ സര്‍ക്കാര്‍. ബിഹാര്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലാണ് കോണ്‍ഗ്രസിനെതിരെയുള്ള പരാമര്‍ശമുള്ളത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണം ബ്രിട്ടീഷ് ഭരണത്തേക്കാളും കഷ്ടമായിരുന്നുവെന്നുള്ള പരാമര്‍ശമാണ് പ്രത്യക്ഷപ്പെട്ടത്.
ബിഹാറിന്റെ ചരിത്രം പറയുന്ന ഭാഗത്ത് ഇത്തരത്തിലുള്ള പരാമര്‍ശം പ്രത്യക്ഷപ്പെട്ടത് കോണ്‍ഗ്രസിന്റെ മുഖം നഷ്ടപ്പെടുത്തിയെന്നു തന്നെ പറയാം. ഇന്ദിരാഗാന്ധിയുടേത് ഏകാധിപത്യപരമായ ഭരണമായിരുന്നുവെന്നാണ് പറയുന്നത്. അടിയന്തരാവസ്ഥാ കാലത്ത് ജനങ്ങള്‍ക്ക് ഉപദ്രവകരമായ കാര്യങ്ങളാണ് നടന്നിരുന്നതെന്നും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഇന്ദിരാഗാന്ധിയുടെ ഇളയ മകന്‍ സഞ്ജയ് ഗാന്ധിക്കെതിരെയും വെബ്‌സൈറ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ദിരാഗാന്ധിക്കെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു ജയപ്രകാശ് നാരായണന്‍. അദ്ദേഹത്തിന്റെ പ്രസ്താവനങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന അവസ്ഥ വന്നപ്പോഴാണ് അടിയന്തരാവസ്ഥ പുറപ്പെടുവിക്കാന്‍ ഇന്ദിരാഗാന്ധി നിര്‍ബന്ധിതയായതെന്നും പറയുന്നു.
പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഇന്ദിരാഗാന്ധി നിര്‍ദ്ദേശിക്കുകയായിരുന്നു. കൊടുംകുറ്റവാളികളെ താമസിപ്പിച്ചിരുന്ന തിഹാര്‍ ജയിലിലാണ് ജയപ്രകാശിനെ അന്ന് പാര്‍പ്പിച്ചത്. മഹാത്മാ ഗാന്ധിയോട് ബ്രിട്ടീഷുകാര്‍ എങ്ങനെ മോശമായി പ്രതികരിച്ചോ അതിനേക്കാള്‍ കഷ്ടമായിരുന്നു ഇന്ദിരയുടെ കാലത്തുണ്ടായതെന്നും വെബ്‌സൈറ്റ് കുറ്റപ്പെടുത്തുന്നു.
ലേഖനം വിവാദമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ച് രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കാനാകുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചന്ദന്‍ യാദവ് പറഞ്ഞു. ഇതിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications