കോണ്‍ഗ്രസിനും എഎപിക്കും തിരിച്ചടി: പഞ്ചാബില്‍ പ്രമുഖ നേതാക്കളെ പാർട്ടിയിലെത്തിച്ച് ബിജെപി
കോണ്‍ഗ്രസ് അംഗം അന്തരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജലന്ധർ പിടിക്കാനായി വലിയ ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്

അമൃത്സർ: മറ്റ് പാർട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കളെ മുന്നണിയിലെത്തിച്ച് ബി ജെ പി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദർ സിങ്ങിനെ പാർട്ടിയിലെത്തിച്ചുകൊണ്ടായിരുന്നു ബി ജെ പി ഈ നീക്കങ്ങള്‍ സജീവമാക്കിയത്. ഇപ്പോഴിതാ സമാനമായ രീതിയില്‍ എതിർ കക്ഷികളില്‍ നിന്നുമുള്ള ഏതാനും നേതാക്കളെ കൂടി തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ബി ജെ പി.
ആം ആദ്മി നേതാവ് ഡോ. ശിവ് ദ്യാൽ മാലിയും ദേരാ സച്ച്‌ഖണ്ഡ് ബല്ലൻ സൈദ്ധാന്തികനും കോൺഗ്രസ് നേതാവുമായ സേത് സത്പാൽ മാളും അനുയായികളുമാണ് കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേർന്നത്.

ജലന്ധറിൽ കേന്ദ്ര കാബിനറ്റ് മന്ത്രി ഗജേന്ദ്ര സിംഗ്
ജലന്ധറിൽ കേന്ദ്ര കാബിനറ്റ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിൽ പാർട്ടിയിലേക്ക് കടന്ന് വന്ന നേതാക്കള്‍ക്ക് ബി ജെ പി സ്വീകരണമൊരുക്കി. ജലന്ധറിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടാണ് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളെ ബിജെപി തങ്ങളുടെ ചേരിയിലേക്ക് ക്ഷണിക്കുന്നത്.

സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതൃത്വത്തിന്റെ നീക്കവും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വഴിയുള്ള ചർച്ചകളുമാണ് പാർട്ടിമാറ്റങ്ങള്‍ക്ക് കാരണം. ബി ജെ പിയുടെ കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ ജലന്ധർ നഗരത്തിൽ ഒരു ദിവസം നീണ്ടുനിന്ന പര്യടനം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഷെഖ്വത്തിന്റെ സന്ദർശനം. ജലന്ധർ ഒരു സംവരണ ലോക്‌സഭാ സീറ്റായതിനാൽ, സേത് സത്പാൽ മാൾ ചേരുന്നതോടെ, ദേര സച്ച്‌ഖണ്ഡ് ബല്ലനുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ജലന്ധറിലെ രവിദാസിയ സമുദായങ്ങൾക്കിടയിലെ സ്വാധീനവും തങ്ങള്‍ക്ക് നേട്ടമാവുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.

സേത്ത് സത്പാൽ മാൾ 2016 ൽ
സേത്ത് സത്പാൽ മാൾ 2016 ൽ എസ് എ ഡിയിൽ ചേരാൻ കോൺഗ്രസ് വിടുകയും കർതാർപൂർ സീറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കും ചെയ്തിരുന്നു. പിന്നീട് 2021 ഡിസംബറിൽ മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ സാന്നിധ്യത്തിൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ജലന്ധർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി, രവിദാസിയ കമ്മ്യൂണിറ്റിയുടെ സ്വാധീനമുള്ള സീറ്റായ ദേര സച്ച്‌ഖണ്ഡ് ബല്ലൻ എല്ലാ പാർട്ടികളും സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിക്കുന്നുണ്ട്.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജലന്ധറിൽ പാർട്ടി സാക്ഷ്യം വഹിച്ച കലാപത്തിന്റെ മുഖമായിരുന്നു ആം ആദ്മി പാർട്ടിയുടെ മുൻ ജില്ലാ പ്രസിഡന്റ് ഡോ. ശിവ് ഡയാൽ മാലി. ഡൽഹി ആം ആദ്മി വക്താവ് രാഘവ് ഛദ്ദ നടത്തിയ വാർത്താ സമ്മേളനത്തിൽ, മുതിർന്ന പാർട്ടി വോളന്റിയർമാരുടെ ഒരു വിഭാഗത്തോടൊപ്പം, അന്നത്തെ ജലന്ധർ വെസ്റ്റ് സ്ഥാനാർത്ഥി (ഇന്നത്തെ എം എൽ എ) ശീതൾ അംഗുറൽ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾക്ക് സ്ഥാനാർത്ഥിത്വം നല്‍കിയതിനെതിരായിട്ടായിരുന്നു അദ്ദേഹം കലാപക്കൊടി ഉയർത്തിയത്.

ബിജെപിയിൽ ചേർന്നവരിൽ കോൺഗ്രസ്
ഇന്ന് ബിജെപിയിൽ ചേർന്നവരിൽ കോൺഗ്രസ് നേതാക്കളായ രാജീവ് ദുഗ്ഗൽ, മനോജ് അഗർവാൾ, മുൻ കൗൺസിലർ മേജർ സിംഗ് എന്നിവരും കോൺഗ്രസിലെ ശിരോമണി അകാലിദളും ഉൾപ്പെടുന്ന മറ്റ് നേതാക്കളും ഉൾപ്പെടുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി എ എ പി മറ്റ് പാർട്ടികളിൽ നിന്ന് ചേരുന്നവരുടെ പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് പറഞ്ഞത്, "എന്റെ സ്വന്തം (ബി ജെ പിയിൽ ചേരുന്ന നേതാക്കളുടെ) ഒരു ലിസ്റ്റ് ഞാൻ നിങ്ങൾക്ക് ഉടൻ നൽകും." എന്നായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ അശ്വനി ശർമ
ബിജെപി സംസ്ഥാന അധ്യക്ഷൻ അശ്വനി ശർമ, പാർട്ടി നേതാക്കളായ മനോരഞ്ജൻ കാലിയ, കെ ഡി ഭണ്ഡാരി, രാജേഷ് ബാഗ, ജയ്‌വീർ ഷെർഗിൽ, ജില്ലാ പ്രസിഡന്റ് സുശീൽ ശർമ, സരബ്ജിത് മക്കാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. അതേസമയം ജലന്ധർ ലോക്സഭ സീറ്റില്‍ ബി ജെ പിക്ക് യാതൊരു പ്രതീക്ഷയും വേണ്ടെന്നാണ് കോണ്‍ഗ്രസും എ എ പിയും വ്യക്തമാക്കുന്നത്.












Click it and Unblock the Notifications