Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനില്‍ വിതരണം ചെയ്ത ഓംലറ്റില്‍ പാറ്റ! പിയൂഷ് ഗോയലിനെ ടാഗ് ചെയ്ത് യുവാവിന്റെ ട്വീറ്റ്, പിന്നീട് സംഭവിച്ചത്

ന്യൂദല്‍ഹി: ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് യാത്രക്കാരന് പാറ്റയെ ലഭിച്ചു. രാജധാനി എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന് ആണ് ദുരനുഭവം. സംഭവത്തിന് പിന്നാലെ പാറ്റയുള്ള ഭക്ഷണത്തിന്റെ ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ട്വീറ്റില്‍ ഇന്ത്യന്‍ റെയില്‍വേയെയും ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയലിനെയും ടാഗ് ചെയ്യാനും യാക്ക്രാരന്‍ മറന്നില്ല. ഡിസൈനര്‍ ആയ യോഗേശ്വര്‍ മോറിനാണ് ദുരനുഭവം. ഡിസംബര്‍ 17 ന് ആണ് യോഗേശ്വര്‍ മോര്‍ പാറ്റ വീണ ഭക്ഷണം ട്രെയിനില്‍ വിതരണം ടെയ്ത സംഭവം പോസ്റ്റ് ചെയ്തത്.

dsdQWS

താന്‍ ഡല്‍ഹി-മുംബൈ രാജധാനി എക്സ്പ്രസിലായിരുന്നു ഡിസംബര്‍ 16 ന് യാത്ര ചെയ്തിരുന്നത് എന്നും രണ്ട് വയസ്സുള്ള മകള്‍ക്ക് ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഓംലെറ്റില്‍ പാറ്റയെ കണ്ടെത്തുകയായിരുന്നു എന്നും യോഗേശ്വര്‍ മോര്‍ പറയുന്നു. രണ്ടര വയസുള്ള മകള്‍ക്ക് ആ ഭക്ഷണം കഴിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന് പറഞ്ഞ് കൊണ്ടാണ് യോഗേശ്വര്‍ മോര്‍ സംഭവം ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെ പരാതിയോട് പ്രതികരിച്ചുകൊണ്ട്, റെയില്‍വേ യാത്രക്കാര്‍ക്കുള്ള ഓണ്‍ലൈന്‍ പിന്തുണാ സേവനമായ റെയില്‍വേ സേവ - 'അസൗകര്യത്തില്‍ ഖേദിക്കുന്നു എന്നും താങ്കളുടെ പി എന്‍ ആര്‍ നമ്പറും നമ്പറും മൊബൈല്‍ നമ്പറും അറിയിക്കണം എന്നും പറഞ്ഞ് കമന്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഭക്ഷണ വിതരണത്തില്‍ വീഴ്ച വരുത്തിയ ബന്ധപ്പെട്ടവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.

അശ്രദ്ധയോടെ ഭക്ഷണം വിതരണം ചെയ്തതിന് ബന്ധപ്പെട്ട ലൈസന്‍സുള്ള പാചകക്കാരനെ ഉടനടി പ്രാബല്യത്തില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കി. കൂടാതെ, സേവന ദാതാവിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ജീവനക്കാര്‍ക്ക് അതീവ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സബ്ജക്ട് ട്രെയിനിന്റെ എല്ലാ റേക്കുകളിലെയും പാന്‍ട്രി കാറുകളില്‍ ഫലപ്രദമായ കീടനിയന്ത്രണത്തിനും ഫ്യൂമിഗേഷനും സെന്‍ട്രല്‍ റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+