കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപരിവർത്തനം ചെയ്തയാൾക്ക് ആദ്യ മതത്തിലെ ജാതി ആനുകൂല്യങ്ങൾ അവകാശപെടാനാകില്ല; മദ്രാസ് ഹൈക്കോടതി

Google Oneindia Malayalam News

ചെന്നൈ: മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരാൾക്ക് ആദ്യ മതത്തിലെ സംവരണ ആനുകൂല്യങ്ങൾ അവകാശപ്പെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇസ്ലാമിലേക്ക് മതം മാറിയ ദളിത് വിഭാഗത്തിൽ നിന്നുള്ള യുവാവിന്റെ ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അതേസമയം ഇത് സുപ്രീം കോടതിയുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും ഇക്കാര്യത്തിൽ പരമോന്നത കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

madras-1650680417.jpg -Pr

യു അക്ബർ അലിയെന്ന യുവാവാണ് കോടതിയെ സമീപിച്ചത്. ഹിന്ദു മതവിശ്വാസിയായ യുവാവ് 2008 ൽ ഇസ്ലാമിലേക്ക മതം മാറിയിരുന്നു. 2018 ഇയാൾ തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷന്റെ (TNPSC) ഗ്രൂപ്പ്-II തസ്തികയിലേക്ക് അപേക്ഷിച്ചു. എന്നാൽ ലിസ്റ്റിൽ ഇടം നേടാൻ ആയില്ല. യുവാവിനെ ജനറൽ വിഭാഗത്തിലാണ് കമ്മീഷൻ പരിഗണിച്ചത്. ഇത് ചോദ്യം ചെയ്ത് കൊണ്ടാണ്

'മതപരിവർത്തനത്തിന് ശേഷവും അത്തരമൊരു വ്യക്തിക്ക് സംവരണത്തിന്റെ ആനുകൂല്യം നൽകണമോ എന്നത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സുപ്രീം കോടതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാകാത്ത സാഹചര്യത്തിൽ ആവശ്യം പരിഗണിക്കാൻ ആകില്ല. തമിഴ്നാട് പബ്ലിക് സർവ്വീസ് കമ്മീഷൻ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് ശരിയാണ്. ഇക്കാര്യത്തിൽ കോടതി ഇടപെടൽ ആവശ്യമില്ല', ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വാമിനാഥൻ പറഞ്ഞു.

മറ്റ് മതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് മതം മാറിയ ഉദ്യോഗാർത്ഥികളെ 'മറ്റ് വിഭാഗ'മായി മാത്രമേ പരിഗണിക്കൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും തമിഴ്‌നാട് സർക്കാരിന്റെ നാല് കത്തുകൾ ഉദ്ധരിച്ച് ജഡ്ജി പറഞ്ഞു.

റാങ്ക്‌ ലിസ്റ്റിലെ ഉദ്യോഗാർത്ഥിയെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതം; എംബി രാജേഷ്റാങ്ക്‌ ലിസ്റ്റിലെ ഉദ്യോഗാർത്ഥിയെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതം; എംബി രാജേഷ്

'ട്രെയിനിൽ ഒരാൾ അപമര്യാദയായി പെരുമാറി, പോലീസ് പറയുന്നത് തന്നോട് ഇറങ്ങാൻ', വീഡിയോയുമായി ഹനാൻ'ട്രെയിനിൽ ഒരാൾ അപമര്യാദയായി പെരുമാറി, പോലീസ് പറയുന്നത് തന്നോട് ഇറങ്ങാൻ', വീഡിയോയുമായി ഹനാൻ

ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ'ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ'

English summary
A convert cannot claim the caste benefits of their first religion; High Court of Madras
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X