കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുഡുമായി അയാള്‍ വന്നൂ;ദേഷ്യത്തോടെ ഞാന്‍ കതക് തുറന്നു,പക്ഷേ; സ്വിഗി ഡെലിവറിഏജന്റിനെക്കുറിച്ച് യുവാവ്

Google Oneindia Malayalam News

കുറച്ച് ദിവസം മുമ്പ് കുടുംബം നോക്കാന്‍ വേണ്ടി സോമാറ്റോയില്‍ ഡെലിവെറി ഏജന്റ് ആയി പ്രവര്‍ത്തിക്കുന്ന ഒരു ഏഴ് വയസുകാരന്റെ ജീവിതം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അച്ഛന് അപകടം സംഭവിച്ചതിന് പിന്നാലെയായിരുന്നു ആ ഏഴ് വയ്‌സുകാരന്‍ സ്‌കുള്‍ സമയത്തിന് ശേഷം ഡെലിവെറി ഏജന്റായി പ്രവര്‍ത്തിച്ചത്.

ഇപ്പോള്‍ അത് പോലൊരു കണ്ണുനിറയ്ക്കുന്ന അനുഭവക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത് ഒരു സ്വിഗി ഡെലിവറി ഏജന്റിന്റെ ജീവതം ആണ്. ബംഗലൂരുവില്‍ നിന്നുള്ള രോഹിത് കുമാര്‍ സിംഗ് എന്നയാള്‍ ആണ് സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

1


ഓണ്‍ലൈനില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്ത് എത്താന്‍ വൈകിയാല്‍ നമുക്കെല്ലാവര്‍ക്കും ദേഷ്യം വരും. സാധാരയാണ്. അതുപോലെ താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഏറെ കാത്തിരിന്നിട്ടും വരാതായപ്പോള്‍ രോഹിത്തിനും ദേഷ്യം വന്നു. സ്വിഗ്ഗിയില്‍ ആണ് അദ്ദേഹം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. സമയത്തിന് ഓര്‍ഡറെത്താതിരുന്നത് മൂലം പലതവണ ഡെലിവെറി എക്‌സിക്യുട്ടീവിനെ രോഹിത് വിളിച്ചു. ദേഷ്യം കടിച്ചമര്‍ത്തിയ രോഹിത് ഡെലിവെറി എക്‌സിക്യൂട്ടീവ് എത്തിയപ്പോള്‍ അപ്രതീക്ഷിതമായി ആ കാഴ്ച കണ്ടു. ഇതോടെ തന്റെ എല്ലാ ദേഷ്യവും എങ്ങോട്ടോ മറഞ്ഞുപോയി.

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ടാല്‍കം ബേബി പൗഡര്‍ ഓര്‍മയിലേക്ക്; ആ വാര്‍ത്ത പങ്കുവെച്ച് കമ്പനി..കാരണവുംജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ടാല്‍കം ബേബി പൗഡര്‍ ഓര്‍മയിലേക്ക്; ആ വാര്‍ത്ത പങ്കുവെച്ച് കമ്പനി..കാരണവും

2


ലിങ്കിഡിനില്‍ രോഹിത് പങ്കുവെച്ച അനുഭവം ഇങ്ങനെ:

'ഞാനയാളെ വീണ്ടും വിളിച്ചു. വിശന്നിട്ട് വയ്യ, പെട്ടെന്ന് വരുമോ ചേട്ടാ എന്ന് ചോദിച്ചു. അപ്പോഴും അദ്ദേഹം വളരെ ശാന്തനായി അഞ്ച് മിനുറ്റിനകം എത്തുമെന്ന് അറിയിച്ചു. ഒരു അഞ്ച്- പത്ത് മിനുറ്റിനകം അദ്ദേഹം എത്തുകയും ചെയ്തു. കോളിംഗ് ബെല്‍ ശബ്ദം കേട്ട് അക്ഷമയോടെ വാതില്‍ തുറക്കാന്‍ ഞാന്‍ ഓടി. നേരം വൈകിയിതിലുള്ള ദേഷ്യം അറിയിക്കാനായിരിക്കണം ഞാന്‍ ആ തിടുക്കം കാട്ടിയത്

രക്ഷാബന്ധന്‍ കളറാക്കി ബോളിവുഡ് താരങ്ങള്‍, ആഘോഷത്തില്‍ ആറാടി പ്രിയങ്കയും സല്‍മാന്‍ ഖാനും ഹൃതിക്കും....കാണാം ചിത്രങ്ങള്‍

3

എന്നാല്‍ വാതില്‍ തുറന്നപ്പോള്‍ കണ്ടത് തുറന്ന ചിരിയോടെ, അല്‍പം നര കയറിയ മുടിയോടെ നാല്‍പതുകളുടെ മധ്യത്തിലുള്ള ക്രച്ചസില്‍ കാലുകളുറപ്പിച്ച് നില്‍ക്കാന്‍ പാട് പെടുന്ന ഒരാളെയാണ്. അദ്ദേഹത്തിന്റെ കയ്യില്‍ എന്റെ ഭക്ഷണം. ഒരു സെക്കന്‍ഡ് നേരത്തേക്ക് എനിക്കൊന്നും പറയാന്‍സാധിച്ചില്ല. എത്രമാത്രം ബുദ്ധിമുട്ടിയായിരിക്കും അദ്ദേഹം ഈ ഭക്ഷണം എനിക്കെത്തിച്ചത്. ഞാനിവിടെ സുഖമായി ഇരുന്ന് അദ്ദേഹത്തോടാണല്ലോ ദേഷ്യം വിചാരിച്ചത്

Recommended Video

cmsvideo
കുഴിയെ സ്‌നേഹിക്കുന്ന ഇത്രയേറെപ്പെർ കേരളത്തിലുണ്ടോ | *Politics
4


ഞാന്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തി. കൃഷ്ണപ്പ റാത്തോഡ് എന്നാണ് അദ്ദേഹത്തിന്റെ പേര്. കൊവിഡ് കാലത്ത് ഒരു കഫേയിവല്‍ ഉണ്ടായിരുന്ന ജോലി പോയതിന് ശേഷം സ്വിഗ്ഗിയില്‍ ഡെലിവെറി എക്‌സിക്യൂട്ടീവായി ജോലി ചെയ്തുവരികയാണ്. മൂന്ന് കുട്ടികളുള്ള ഇദ്ദേഹത്തിന് ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ട്.. ദിവസം മുഴുവന്‍ ജോലി ചെയ്യും. കുടുംബത്തിന് വേണ്ടി മറ്റൊന്നും ചെയ്യാനില്ലല്ലോ. ഒരു രണ്ട്- മൂന്ന് മിനുറ്റ് നേരം കൊണ്ടാണ് അദ്ദേഹം ഇത്രയും പറഞ്ഞത്. അതിനുള്ളില്‍ തന്നെ അടുത്ത ഓര്‍ഡര്‍ വൈകും സാര്‍ എന്ന് പറഞ്ഞ് അദ്ദേഹം പോയി'- രോഹിത് കുറിച്ചു.

English summary
A customer shares a heartwarming story about a disabled Swiggy delivery agent, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X