Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാശ്മീരിൽ ബിജെപി ഇതര സർക്കാർ അധികാരത്തിൽ വരും; പിഡിപി കിങ്മേക്കറാകും'; ഇൽതിജ മുഫ്തി

കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറ മണ്ഡലം. പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയാണ് മണ്ഡലത്തിൽ സ്ഥാനാർത്ഥി. പിഡിപിയുടെ കുത്തക സീറ്റാണ് ബിജ്ബെഹ്റ.

ജമ്മു കാശ്മീർ കേന്ദ്ര ഭരണപ്രദേശം ആയി തുടരുന്നിടത്തോളം മത്സരിക്കില്ലെന്ന് മെഹബൂബ മുഫ്തി തീരുമാനം എടുത്തതോടെയാണ് 37 കാരിയായ ഇൽതിജ മത്സരരംഗത്തെത്തുന്നത്. മണ്ഡലത്തിൽ ഇത്തവണ കടുത്ത മത്സരമാണ് താൻ നേരിടുന്നതെന്ന് പറയുകയാണ് ഇൽതിജ. പി ഡി പിയെ സംബന്ധിച്ച് ഏറ്റവും മോശം അവസ്ഥയിലൂടെയയാണ് പാർട്ടി കടന്ന് പോകുന്നതെങ്കിലും കാശ്മീരിൽ ബിജെപി ഇതര സർക്കാർ രൂപീകരിക്കുന്നതിൽ തങ്ങളും നിർണായക ശക്തിയാകുമെന്നും ഇൽതിജ പറഞ്ഞു.

ilthija2

'ജമ്മു കാശ്മീരിനെ സംബന്ധിച്ച് മാത്രമല്ല പാർട്ടിയെ സംബന്ധിച്ചും പ്രക്ഷുബ്ദമായ സമയമാണിത്. മോശം അവസ്ഥയിലൂടെയാണ് പിഡിപി കടന്ന് പോകുന്നത്. സത്യം പറഞ്ഞാൽ എന്നെ സംബന്ധിച്ചെടുത്തോളം നിരവധി കാര്യങ്ങൾ സുരക്ഷിതമാക്കാനുള്ള സന്ദർഭമാണിത്', ഇൽതിജ പറഞ്ഞു.

എൻ്റെ അമ്മ എലിസബത്ത് രാജ്ഞിയാണെന്നും ഞാൻ വിക്ടോറിയ രാജ്ഞിയാണെന്നും എൻ്റെ തലയിൽ കിരീടം വെച്ച് തന്നുവെന്നുമൊക്കെയുള്ള തരത്തിലാണ് തന്റെ മത്സരത്തെ മാധ്യമങ്ങൾ കാണുന്നത്. ഒരിക്കലും അങ്ങനെയല്ല. മണ്ഡലത്തിൽ തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയുണ്ട്'. അവർ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും പിഡിപി കിങ് മേക്കർ ആകുമെന്നും അവർ അവകാശപ്പെട്ടു.

ആത്മവിശ്വാസം ഇല്ലായിരുന്നുവെങ്കിൽ ഇക്കാര്യം ഞാൻ എല്ലായിടത്തും ആവർത്തിക്കില്ല. ഇക്കുറി അധികാരത്തിലേറുക ബിജെപി ഇതര സർക്കാരായിരിക്കും. സഖ്യസർക്കാരിന്റെ രൂപീകരണത്തിൽ പിഡിപി പ്രധാന പങ്ക് വഹിക്കുമെന്നാണ് താൻ വിശ്വസിക്കുന്നു', ഇൽതിജ പറഞ്ഞു.

നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ മുൻ അംഗങ്ങൾ ഉൾപ്പെടെ നിരവധി സ്വതന്ത്രർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇൽതിജയുടെ മറുപടി ഇങ്ങനെ-'അവർ മത്സരിക്കട്ടെ, ജമാഅത്ത് ഒരു നല്ല സംഘടനയാണ്, അവർ അവിശ്വസനീയമായ പ്രവർത്തനങ്ങൾ നടത്തിയവരാണ്. കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നില്ലേ, അതൊന്നുമെന്താണ് സംസാരിക്കാത്തത്. അവരും മത്സരിക്കട്ടെ, എല്ലാവരും മത്സരിക്കട്ടെ. അവർ നമ്മുടെ വോട്ടിൽ വീഴ്ത്തുമെന്ന ഭയമൊക്കെ എന്തിനാണ്, അവരും മത്സരത്തിന്റെ ഭാഗമാകട്ടെ. മുഫ്തി വേണോ ജമാഅത്ത് വേണോയെന്നെല്ലാം ജനങ്ങളാണ് തീരുമാനിക്കുന്നത്.', അവർ വ്യക്തമാക്കി.

ബിജ്ബെഹ്റ മണ്ഡലത്തിൽ മത്സരം വെല്ലുവിളി നിറഞ്ഞതായിരിക്കുന്നത് തന്നെയാണ് ഹരം. അല്ലെങ്കിൽ ആ ജയത്തിൽ ഒരു ത്രിൽ ഉണ്ടാകില്ല. പ്രതിസന്ധി ഘട്ടത്തിൽ വന്നും വിജയം സ്വന്തമാക്കാണം. മണ്ഡലത്തിൽ അനായസ വിജയമാണെങ്കിൽ മാധ്യമങ്ങൾ അതിനെ ഇകഴ്ത്തിക്കാട്ടിയേനെ. അമ്മ മകൾക്കായി സുരക്ഷിത മണ്ഡലം നൽകിയെന്ന് വിമർശിച്ചേനെ. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ മത്സരം കടുക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്', ഇൽതിജ പറഞ്ഞു. നാഷ്ണൽ കോൺഫറൻസിന് വേണ്ടി ഡോ ബഷീർ വീരിയും ബിജെപിക്ക് വേണ്ടി സൂഫി യൂസഫുമാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+